വൈദ്യുത ക്ഷാമം തീര്‍ക്കാന്‍ ഞാവല്‍ പഴം! വിശ്വസിക്കാനാവുന്നില്ല അല്ലേ ? എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു ഐ.ഐ.ടി റുര്‍ഖി ക്യാമ്പസ്.
ഞാവല്‍ പഴത്തിന്റെ കറുത്ത നിറത്തിന്റെ കാരണം തിരക്കിയിറങ്ങിയപ്പോഴാണ് ഗവേഷകര്‍ക്ക് ഈ ആശയം വീണ് കിട്ടുന്നത്. ഞാവല്‍ പഴത്തിന് പുറമേ ബ്ലുബറി, റാസ്‌ബെറി, ചെറിപ്പഴം എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന ആന്തോസയനിന്‍ പിഗ്മന്റ് ആണ് ഊര്‍ജത്തിന്റെ സ്രോതസ്സ്.
ആന്തോസയിന്‍ സുര്യപ്രകാശത്തെ നന്നായി ആഗിരണം ചെയ്യും. ഇതിനെയാണ് ഗവേഷകര്‍ ഊര്‍ജനിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
നിലവില്‍ സോളാര്‍ സെല്ലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സിംഗിള്‍ ക്രിസ്റ്റില്‍ സിലിക്കോണിനും പോളിക്രിസ്റ്റലൈന്‍ സിലിക്കോണിനും പകരമായി ഗവേഷകരുടെ മനസ്സിലുള്ളത് ഡൈസെന്‍സിറ്റൈസ്ഡ് സോളാര്‍ സെല്ലാണ്. 1988ല്‍ കണ്ടെത്തിയ ഡൈസെന്‍സിറ്റൈസ്ഡ് സോളാര്‍ സെല്‍ വൈദ്യുതി ഉല്‍പാദന ശേഷി കുറവാണ്. അത് ആന്തോസയനിന്‍ പിഗ്മെന്റ് കൊണ്ട് നിര്‍മിക്കുന്നതോടെ സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള ശേഷി വര്‍ദ്ധിക്കും.
സൂര്യപ്രകാശത്തിലെ ഫോട്ടോണുകളാണ് സോളാര്‍ സെല്ലുകളില്‍ പതിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുക. ആന്തോസയിന്‍ കെണ്ട് നിര്‍മിക്കുന്ന സോളാര്‍ പാനലിന് നിര്‍മാണചെലവും കുറവായിരിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനകം 100 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് ഇന്ത്യ. ഗവേഷണം വിജയിക്കുന്നതോടെ അത് സാധ്യമാകുമെന്നാണ് ഐ.ഐ.ടി റുര്‍ഖി ക്യാമ്പസ് അധികൃതരുടെ വാദം. സംഗതി വിജയിച്ചാല്‍ അത് രാജ്യം നേരിടുന്ന പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന വലിയ വൈദ്യുത പ്രതിസന്ധി മറി കടക്കാനാകും.