| Wednesday, 17th January 2024, 4:53 pm

പ്രവാസി ഇന്ത്യക്കാരന്റെ പേരില്‍ ബന്ധുവായ സ്വദേശി ഇന്ത്യക്കാരന്‌ സ്ഥാവര വസ്തുക്കള്‍ ഒസ്യത്ത് ചെയ്യാനാവുമോ?

ആര്‍.മുരളീധരന്‍

പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍  മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം

Email: info@nrklegal.com


ചോദ്യം: പ്രവാസി ഇന്ത്യക്കാരന്റെ പേരില്‍ ബന്ധുവായ സ്വദേശി ഇന്ത്യക്കാരന്‌ സ്ഥാവര വസ്തുക്കള്‍ ഒസ്യത്ത് ചെയ്യാനാവുമോ?

ഞാന്‍ OCI (Overseas Citizen of India) സ്റ്റാറ്റസ് ഉള്ള അമേരിക്കന്‍ പൗരനാണ്. ഇപ്പോള്‍ 90 വയസ്സുള്ള എന്റെ അച്ഛന്റെ മാതൃസഹോദരപുത്രന്‍ തന്റെ സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയ ഒന്നര ഏക്കര്‍ കൃഷിഭൂമി മുഴുവനായും തന്റെ കാലശേഷം എനിക്ക് നല്‍കാനായി വില്‍പ്പത്രം തയ്യാറാക്കാനായി ആഗ്രഹിക്കുന്നു.

താഴെപ്പറയുന്നവയാണ് എന്റെ ചോദ്യങ്ങള്‍

  1. യു എസ് പൗരനായ എന്റെ പേരില്‍ വില്‍പ്പത്രം എഴുതാന്‍ ഇന്ത്യന്‍ പൗരനായ അദ്ദേഹത്തിന് നിയമപരമായി കഴിയുമോ?
  2. അദ്ദേഹത്തിന്റെ മക്കള്‍ക്കോ ചെറുമക്കള്‍ക്കോ ഇതിനെ എതിര്‍ക്കാന്‍ കഴിയുമോ?
  3. കോടതി വ്യവഹാരം ഉണ്ടായാല്‍ അവരുടെ വിജയസാധ്യതകള്‍ എത്രത്തോളമാണ്?
    മതം: ഹിന്ദു

ഉത്തരം

1. ഫെമ (Foreign Exchange Management Act -FEMA) നിയമപ്രകാരം ഒരു OCI-ക്ക് പിന്തുടര്‍ച്ചാവകാശമായി കൃഷിഭൂമി, കരഭൂമി, വാണിജ്യ ഭൂമി തുടങ്ങി ഏതു തരത്തിലുമുള്ള സ്ഥാവര സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ അവകാശമുണ്ട്. നിങ്ങളുടെ കാര്യത്തില്‍ ഒസ്യത്തുവഴി ലഭ്യമാകുന്ന ഭൂമി നിയമപരമാണ്. വില്‍പ്പത്രം ശരിയായ സാക്ഷികളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അതിന് കൂടുതല്‍ ആധികാരികത ലഭിക്കും.

2. താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ വില്‍പത്രത്തെ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്.

  • -വില്‍പ്പത്രം തയ്യാറാക്കുന്ന സമയം നിങ്ങളുടെ അച്ഛന്റെ മാതൃസഹോദരന്റെ മനോനില ശരിയായിരുന്നില്ലെങ്കില്‍
    ഭീഷണിപ്പെടുത്തിയാണ് വില്‍പ്പത്രം തയ്യാറാക്കിയതെങ്കില്‍
    വില്‍പ്പത്രം വ്യാജമായി തയ്യാറാക്കിയതെങ്കില്‍

മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ നിങ്ങളുടെ അമ്മയുടെ സഹോദരന്റെ മക്കള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ആരോപണങ്ങള്‍ ശരിയാണെന്ന് കോടതിയില്‍ സ്ഥാപിച്ചാല്‍ വില്‍പത്രത്തിലെ ഭൂമിയുടെ അവകാശം നിങ്ങള്‍ക്ക് ലഭിക്കാതെ വരും.


അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com 


എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം

content highlights: Can immovable property be bequeathed to a native Indian relative on behalf of a non-resident Indian?

ആര്‍.മുരളീധരന്‍

ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു

Latest Stories

We use cookies to give you the best possible experience. Learn more