| Tuesday, 13th December 2022, 1:29 pm

ഒരു ടിക്കറ്റ് കിട്ടുമോ? ലോകകപ്പ് ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സെമി ഫൈനൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിന് ഏതൊക്കെ ടീമുകൾ യോഗ്യത നേടും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ഡിസംബർ 14, 15 തീയതികളിലായാണ് ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.
ആദ്യ സെമിയിൽ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന, കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ലുസൈൽ സ്റ്റേഡിയത്തിൽ എതിരിടും.

രണ്ടാം സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ മൊറൊക്കൊയാണ്.

അതേസമയം ലോകകപ്പ് സെമി ലൈനപ്പ് പൂർത്തിയായ ശേഷം ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ് ഫുട്ബോൾ ആരാധകർ. ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നീ നാല് മത്സരങ്ങൾമാത്രമാണ് ഖത്തർ ലോകകപ്പിന്റെ ഭാഗമായി ഇനി നടക്കാനുള്ളത്.

മത്സരങ്ങളുടെ ടിക്കറ്റുകളെല്ലാം ഇതിനോടകം തന്നെ വിറ്റ് തീർന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സെക്കന്ററി പ്ലാറ്റ്ഫോമിൽ ഒന്നരലക്ഷം ഇന്ത്യൻ രൂപക്ക് വരെ ടിക്കറ്റുകൾ വിറ്റ് പോകുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.എത്ര പണം കൊടുത്താലും ടിക്കറ്റുകൾ ലഭ്യമാകാത്തതിന്റെ വേവലാതിയിലാണ് ആരാധകർ.

ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമായി മൊറൊക്കൊ മാറിയതോടെ അർജന്റീന-ക്രൊയേഷ്യ മത്സരത്തിനൊപ്പം ഫ്രാൻസ്-മൊറൊക്കോ സെമിഫൈനൽ ടിക്കറ്റിനും വലിയ ആവശ്യക്കാരാണ് രംഗത്തുള്ളത്.മൊറൊക്കൊയുടെ മത്സരങ്ങൾക്കായി കരിഞ്ചന്തയിൽ 75,000 മുതൽ 150,000 വരെ ഇന്ത്യൻ രൂപക്ക് തുല്യമായ തുക നൽകേണ്ടി വരുന്നതായും ആരാധകർ പറയുന്നു

തിങ്കളാഴ്ച ഫിഫയുടെ സെൻട്രൽ ദോഹയിലെ ഔദ്യോഗിക ടിക്കറ്റ് കൗണ്ടറിൽ നിരവധി ആരാധകർ ടിക്കറ്റുകൾ തേടി എത്തിയിരുന്നു. എന്നാൽ സുരക്ഷാ ഗാർഡുകളും ജീവനക്കാരും ഇവരെ ടിക്കറ്റ് ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കിയയക്കുകയാണ് ഉണ്ടായത്.

കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെനിന്നും മത്സരത്തിന്റെ ടിക്കറ്റുകൾ ഒന്നും നൽകുന്നില്ലെന്നും എന്നാൽ ആരാധകർ ഇപ്പോഴും കൗണ്ടറിലേക്ക് എത്തുകയാണെന്നും സംഘാടകർ അറിയിച്ചു.

ലോകകപ്പ് ഫൈനൽ ടിക്കറ്റിനും വലിയ തള്ളിക്കയറ്റമാണ് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിക്ക് താങ്ങുന്നതിലുമധികം പേർ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾക്കായി ശ്രമിക്കുന്നു എന്നാണ്
ൾ.

ലുസൈൽ സ്റ്റേഡിയത്തിലെ ഫൈനൽ മത്സരം കാണാൻ വലിയ തുകയാണ് ആരാധകർക്ക് ചിലവാകുക. ഫൈനൽ മത്സരം കാണുന്നതിന് വേണ്ടിയുള്ള ഏറ്റവും മികച്ച സീറ്റുകൾക്ക് ഏകദേശം1.27 ലക്ഷം രൂപയോളമാണ് നിരക്ക്.

ഫൈനലിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഖത്തർ പൗരൻമാർക്ക് ഏകദേശം 16,000 ഇന്ത്യൻ രൂപയും വിദേശികൾക്ക് ഏകദേശം 47000 രൂപയുമാണ്. അതേസമയം കരിഞ്ചന്തയിൽ ഇതിന്റെ ഇരട്ടി തുകയ്ക്ക് ടിക്കറ്റ് വിറ്റ് പോകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

2018 റഷ്യൻ ലോകകപ്പിനെക്കാൾ ഏകദേശം 40 ശതമാനത്തോളമാണ് ഖത്തറിലെ ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിലയിൽ ഉണ്ടായ വർധനവ്.

Content Highlights: Can I get a ticket? Fans scramble for World Cup tickets

We use cookies to give you the best possible experience. Learn more