|

ആഗ്രഹിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും എനിക്ക് മുഖ്യമന്ത്രിയാകാം, പക്ഷെ ആഗ്രഹിക്കില്ല: ഹേമമാലിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തനിക്ക് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയാകാമെന്നും എന്നാല്‍ അതിന് താല്‍പ്പര്യമില്ലെന്നും ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. താനൊരു സിനിമാതാരമായിരുന്നതിനാണ് എം.പി ആകാന്‍ കഴിഞ്ഞതെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു.

” ഒരു നിമിഷം കൊണ്ട് വേണമെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാം. എന്നാല്‍ ഞാന്‍ അതിന് താല്‍പ്പര്യപ്പെടുന്നില്ല. കാരണം അതൊരു ബന്ധനമാണ്. ബന്ധിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

ALSO READ: എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

മണ്ഡലത്തിന്റെ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ മാഥുര മണ്ഡലത്തെയാണ് ഹേമ പ്രതിനിധീകരിക്കുന്നത്.

മോദിഭരണത്തില്‍ കര്‍ഷകരും സ്ത്രീകളും തൃപ്തരാണെന്നും ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

WATCH THIS VIDEO: