പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍ മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം
Email: info@nrklegal.com
ഞങ്ങള്‍ (ഞാനും മുന്‍ പങ്കാളിയും) അമേരിക്കന്‍ പൗരന്മാരാണ്. ഞങ്ങളുടെ വിവാഹം ഇന്‍ഡ്യയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമേരിക്കയിലെ ഒരു കോടതിയില്‍ നിന്നും പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനം ഞങ്ങള്‍ നേടിയിട്ടുണ്ട്. വസ്തുവകകള്‍ പങ്കുവയ്ക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് സംയുക്ത ബാങ്ക് അകൗണ്ട് ഉള്ള ഒരു ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഞങ്ങളുടെ പവ്വര്‍ ഓഫ് അറ്റോര്‍ണിയുടെ (PoA-മുക്ത്യാര്‍) അടിസ്ഥാനത്തില്‍ ബാങ്കില്‍ നിന്നും എടുക്കാന്‍ കഴിയുമോ?
കഴിയില്ലെങ്കില്‍ ആഭരണങ്ങള്‍ വിഭജിച്ചെടുക്കുന്നതിന് എന്തൊക്കെ സാധാതകാളാണുള്ളത്? ചില സാങ്കേതിക കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് നാട്ടില്‍ ഉടനെ വരാന്‍ കഴിയില്ല.
സുരേന്ദ്രനാഥ്, യു എസ് എ
ചോദ്യം 1: അമേരിക്കയില്‍ ഒപ്പിട്ട ഒരു സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ സംയുക്ത നാമത്തിലുള്ള ലോക്കര്‍ ബാങ്ക് തുറന്നുതരുന്ന കാര്യം സംശയമാണ്. ബാങ്കിന്റെ അധികാരത്തിന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ ബാങ്കിന്റെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടിവരും.
ചോദ്യം 2: മുക്ത്യാര്‍ വഴി ബാങ്ക് ലോക്കര്‍ തുറക്കാന്‍ ബാങ്ക് അനുവദിച്ചില്ലെങ്കില്‍ ഇന്‍ഡ്യയിലുള്ള ഒരു കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലോ അമേരിക്കയിലെ ഇന്‍ഡ്യന്‍ എംബസ്സി/ കോണ്‍സുലേറ്റിന്റെ അറ്റസ്റ്റേഷന്റെയോ അടിസ്ഥാനത്തിലോ തുറക്കാനാവും.
അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com
content highlights: Can bank locker be opened through Muktyar, power of attorney ?