തിരുവനന്തപുരം: എസ്.എല്‍ ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ കാലാലയ രാഷ്ട്രീയത്തിന് നിരോധനം. എസ്.എന്‍ ട്രസ്റ്റാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വെള്ളാപ്പള്ളി നടേശന്റെ പേരിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും മീറ്റിങുകളില്‍ പങ്കെടുക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥി രാഷ്ടീയം പഠനാന്തരീക്ഷത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ് കലാലയ രാഷ്ട്രീയം നിരോധിക്കാന്‍ കാരണമെന്ന് എസ്.എന്‍ ട്രസ്റ്റ് പറഞ്ഞു. രാഷ്രീയ സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കേളജിലെ ഉപകരണങ്ങള്‍ളും മറ്റും നശിപ്പിക്കുന്നതിലൂടെ ട്രസ്റ്റിന് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ട്രസ്റ്റ് പറയുന്നു.
ട്രസ്റ്റിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമുയരുമെന്നത് ഉറപ്പാണ്. പല വിദ്യാര്‍ത്ഥി സംഘടനകളും ഈ ഉത്തരവിനെതിരെ ഇപ്പോള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍, കേളജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം കേളജ് മാനേജ്‌മെന്റിനാണെന്നായിരുന്നു കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം എത്രത്തോളം ഫലം കാണും എന്നത് കണ്ടറിയേണ്ടതുണ്ട്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും പുറത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ കോളജിനകത്തേക്ക് പ്രവേശിക്കുന്നത് ഈ ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു.
തലവെട്ടുന്നതിന് സമാനമാണ് ഈ തീരുമാനം എന്നായിരുന്നു വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികരിക്കുന്നതിനുള്ള അവസരമാണ് ട്രസ്റ്റ് നിഷേധിച്ചിരിക്കുന്നതെന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്‍ അരുണ്‍ പറഞ്ഞു.