| Thursday, 19th June 2014, 10:57 am

ക്രെയേഷ്യന്‍ ഗോള്‍മഴയില്‍ മുങ്ങി കാമറൂണ്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാസ്: അധികസമയവും പത്ത് പേരുമായി കളിക്കേണ്ടി വന്ന കാമറൂണിനെതിരെ ക്രെയേഷ്യക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോല്‍വി വഴങ്ങിയ ക്രെയേഷ്യ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു കാമറൂണിനെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കാമറൂണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ലോകക്കപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച ജയത്തോടെ ക്രെയേഷ്യ ടൂര്‍ണമെന്റിലെ സാധ്യതകള്‍ നിലനിര്‍ത്തി. നാല് പോയന്റോടെ ബ്രസീലും മെക്‌സിക്കോയുമാണ് ഗ്രൂപ്പില്‍ മുന്നില്‍. അവസാന മത്സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തിയാല്‍ ക്രെയേഷ്യക്ക്് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ സാമുവേല്‍ ഏറ്റുവില്ലാതെ ഇറങ്ങിയ കാമറൂണിനെതിരെ ഒലിക്ക്, ഇവാന്‍ പെരിസിക്ക്, മാരിയോ മന്‍ഡ്‌സുക്കിച്ച് (2) എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ക്രെയേഷ്യ 1-0 എന്ന നിലയില്‍ മുന്നിലായിരുന്നു. പതിനൊന്നാം മിനിറ്റില്‍ ഇവിക് ഒലിത്താണ് ക്രെയേഷ്യക്കായി ഗോള്‍ നേടിയത്. നാല്‍പ്പതാം മിനിറ്റില്‍ കാമറൂണിന്റെ അലക്‌സ് സോങ് ചുമപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മാന്‍സുകിച്ചിനെ പിന്നില്‍ നിന്ന് ഫൗള്‍ ചെയ്തതിനായിരുന്നു റഫറി മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ നല്‍കിയത്. 

കാമറൂണ്‍ പത്ത പേരായി ചുരുങ്ങിയതോടെ രണ്ടാം പകുതിയില്‍ ക്രെയേഷ്യക്ക് കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായി. രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളാണ് ക്രെയേഷ്യന്‍ വലയില്‍ കാമറൂണ്ട നിക്ഷേപിച്ചത്. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ കാമറൂണ്‍ ഗോളി മാക്‌സിം ഫോഡ്ജുവിന്റെ പിഴവില്‍നിന്നായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ ഇവാന്‍ പെരിസിക് നേടിയത്. അറുപത്തി ഒന്നാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മാന്‍സൂക്കിച്ച് ക്രെയേഷ്യയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. എഴുപത്തിമൂന്നാം മിനിറ്റില്‍ റിബൗണ്ട് ഗോളാക്കി മാന്‍സൂക്കിച്ച് പട്ടിക തികച്ചു. .

Latest Stories

We use cookies to give you the best possible experience. Learn more