| Sunday, 26th November 2023, 11:18 pm

പാണ്ഡ്യയെ സ്വന്തമാക്കാന്‍ കൈവിട്ടുകളഞ്ഞത് 17.50 കോടിക്ക് വാങ്ങിയവനെ; സ്വന്തമാക്കിയതാര്?

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാമാങ്കത്തിന് മുന്നോടിയായി 2023 ഡിസംബര്‍ 19ന് ഐ.പി.എല്‍ താരലേലം നടക്കാനിരിക്കുകയാണ്. ഇതിനോടകം പല ടീമുകളും താരങ്ങളെ റിലീസ് ചെയ്യുകയും നില നിര്‍ത്തുകയും ട്രേഡ് ചെയ്യുകയും ഉണ്ടായിരുന്നു. നവംബര്‍ 26ന് ആയിരുന്നു ഇതിനുള്ള അവസാന തിയ്യതിയും. അത്തരത്തില്‍ ആരാധകര്‍ കാത്തിരുന്നത് വമ്പന്‍ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും താര കൈമാറ്റത്തിനായിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രേഡിങ്ങില്‍ ഗുജറാത്തിന്റെ ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഹര്‍ദിക് മുംബൈ ഇന്ത്യന്‍സുമായിട്ടാണെന്നാണ് കരാര്‍ ഒപ്പ് വെച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരാറുകള്‍ ഒപ്പിട്ടതായി ക്രിക്ക് ബസും മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15 കോടിരൂപയാണ് ഹര്‍ദികിന് വിലയിട്ടിരിക്കുന്നത്. ഹര്‍ദിക്കിനെ മുംബൈയില്‍ എത്തിക്കുന്നതിനായാണ് കാമറൂണ്‍ ഗ്രീനിനെ വലുയ തുകയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൈമാറ്റം ചെയ്യാന്‍ മുംബൈ തയ്യാറായത്.

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ബെംഗളൂരുവിലേക്ക് 17.5 കോടി രൂപക്കാണ് ട്രേഡ് ചെയ്തത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് പാണ്ഡ്യയെ ഏറ്റെടുക്കാനുള്ള സാമ്പത്തിക നില വീണ്ടെടുക്കുകയായിരുന്നു. ഡിസംബര്‍ 12 വരെ ട്രേഡിങ്ങിന് സമയമുണ്ടെന്ന് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഗ്രീന്‍ 2023 ഐ.പി.എല്‍ സീസണിലാണ് മുംബൈയില്‍ എത്തിയത്. 16 മത്സരങ്ങളില്‍ നിന്നും 452 റണ്‍സാണ് ഗ്രീന്‍ നേടിയത്. റക്കോഡ് തുകയായ 17.5 കോടിക്കായിരുന്നു ഗ്രീനിനെ മുംബൈ റാഞ്ചിയത്.
2024ല്‍ വരാനിരിക്കുന്ന ഐ.പി.എല്‍ പൂരം പതിന്‍ മടങ്ങ് ആവേശം ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രീമിയര്‍ ലീഗായ ഐ.പി.എല്ലിന് ലോകമെമ്പാടും വലിയ ആരാധകരാണ് ഉള്ളത്.

Content Highlight: Cameron Green has been transferred to Royal Challengers Bengaluru

We use cookies to give you the best possible experience. Learn more