| Saturday, 3rd August 2024, 10:28 am

4 മിനിറ്റ് ക്യാമറ ഓടാൻ 12,000 രൂപ; കൂടിക്കഴിഞ്ഞാൽ പ്രൊഡ്യൂസർ പെടലിക്ക് പിടിക്കും: ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് സന്തോഷ് തുണ്ടിയിൽ. കുച്ച് കുച്ച് ഹോതാഹെ, ദേവദൂതൻ, കൃഷ്, റൗഡി റാത്തോർ, പളുങ്ക്, പ്രണയവർണങ്ങൾ, തുടങ്ങി അനവധി മികച്ച ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

1998 ൽ തിയേറ്ററിൽ എത്തിയ പ്രണയവർണങ്ങളാണ് സന്തോഷ് തുണ്ടിയുടെ ആദ്യ സിനിമ. തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക് സന്തോഷ് തുണ്ടിയിൽ ഛായാഗ്രാഹകനായി. ഒരേ സമയം ബോളിവുഡിലും മോളിവുഡിലെ തിരക്കുള്ള ഛായാഗ്രാഹകനായി ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.

ഫിലിം ക്യാമറയിലും ഡിജിറ്റൽ ക്യാമറയിലും ഒരേ സമയം വർക്ക് ചെയ്തിട്ടുള്ള ആളാണ് സന്തോഷ് തുണ്ടിയിൽ. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം.

‘ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ പണ്ടുള്ള സിനിമാ ലൊക്കേഷനുകളിൽ ഭയങ്കര സീരിയസ് ആയിട്ടുള്ള അന്തരീക്ഷമായിരിക്കും ഉണ്ടാകുക. അതിനു കാരണം ക്യാമറാ ഫിലിമിന്റെ വിലയാണ്.

ഒരു ക്യാൻ ഫിലിം 4 മിനുട്ടാണ് ഓടുക. ആ 4 മിനിറ്റ് ഷൂട്ട് ചെയ്യാൻ 12000 രൂപയാണ് വില. ഒരു മീഡിയം ഫിലിം ആണെങ്കിൽ പോലും 5 ക്യാൻ 6 ക്യാൻ ചിലവാകും. അതുകൊണ്ടുതന്നെ അതിത്തിരി കൂടിക്കഴിഞ്ഞാൽ പ്രൊഡ്യൂസർ താങ്കളുടെ പെടലിക്ക് പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ് തുണ്ടിയിലിന്റെ മൂന്നാമത്തെ ചലച്ചിത്രമായിരുന്നു ദേവദൂതൻ.

വി.ഫ്.എക്‌സിനു അധികം വിപുലമാകാത്ത കാലമായതുകൊണ്ടുതന്നെ സിനിമയിലെ പല രംഗങ്ങളും വ്യത്യസ്തമായ ക്യാമറ ടെക്‌നിക്‌നിക്‌സും ലൈറ്റനിംഗ് ടെക്‌നിക്‌സും ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്,’ സന്തോഷ് അഭിമുഖത്തിൽ പറഞ്ഞു.

ജൂലൈ 26 ൽ 24 വർഷങ്ങൾക്കിപ്പുറം സന്തോഷ് തുണ്ടിയിൽ ക്യാമറാമാൻ ആയ ചിത്രം ‘ദേവദൂതൻ’ വീണ്ടും റീ റിലീസ് ചെയ്ത് തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 2000ത്തിൽ ദേവദൂതൻ റിലീസ് ചെയ്തപ്പോൾ തിയേറ്ററുകളിൽ സിനിമ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇതേ സിനിമ 2024 ൽ റീ റിലീസ് ചെയ്തപ്പോൾ തീയേറ്റർ ഹിറ്റ് ആകുകയാണ്.

ഫോട്ടോഗ്രാഫി സ്റ്റുഡന്റ് ഡിറക്റ്റേഴ്സിനായുള്ള രണ്ടാമത് യൂറോപ്യൻ സെമിനാറിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഓസ്കാർ വിജയിയായ ബില്ലി വില്യംസിന്റെയും ഡീൻ കുണ്ടേയുടെയും കീഴിൽ സന്തോഷ് തുണ്ടിയിൽ പരിശീലനം നേടിയിട്ടുണ്ട്. പലതവണ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ജൂറി അംഗമായിട്ടുണ്ട്.

Content Highlight: Cameraman Santhosh Thudiyil Talk About His Film Career

We use cookies to give you the best possible experience. Learn more