പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു(72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം.
മലയാളത്തിലെയും തമിഴിലെയും മികച്ച
സംവിധായകരുമൊത്ത് ഏകദേശം 125ല്‍ക്കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
നാല് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാമുകാര്യാട്ടുമൊത്ത് ഈസ്റ്റ്മാന്‍ കളറില്‍പ്പുറത്തിറക്കിയ ദ്വീപ് (1976) എന്ന ചിത്രത്തിന് മലയാളത്തിലെ മികച്ച ക്യാമറവര്‍ക്കിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് രതിനിര്‍വ്വേദം(1978),ചാമരം (1980) ഒരു വടക്കന്‍ വീരഗാഥ(1989) എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.
ഭരതന്‍, ഐവി ശശി, കെ ജി ജോര്‍ജ്ജ്, പി ജി വിശ്വംഭരന്‍ എന്നീ സംവിധായകരോടൊത്ത് മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്തു. ഇരുപത്തിയഞ്ചോളം നവാഗത സംവിധായകരും മമ്മൂട്ടി ,സുകുമാരന്‍, മഞ്ജു വാര്യര്‍ തുടങ്ങി 34 അഭിനേതാക്കളും ആദ്യം സ്‌ക്രീനിലെത്തിയത് രാമചന്ദ്രബാബുവിന്റെ ക്യാമറയിലൂടെയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാക്ട ഉള്‍പ്പടെ നിരവധി സിനിമാസംഘടനകളില്‍ സാരഥ്യം വഹിച്ചു. നിരവധി ഇന്ത്യന്‍-അന്താരാഷ്ട്രീയ സിനിമാ മേളകള്‍ക്ക് ജൂറിയും ചെയര്‍മാനുമൊക്കെ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്‌സിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു.
ദീലീപിനെ നായകനാക്കി സംവിധാനം ചെയ്ത പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് രാമചന്ദ്ര ബാബുവിന്റെ മരണം.