ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. കാവ്യ മാധവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഗിന്നസ് പക്രു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടി രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
സര്‍ക്കസുകാരനും ഭൂതവുമായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന് ഡ്യൂപ്പായത് ടിനി ടോമായിരുന്നു. ഭൂതമായും സര്‍ക്കസുകാരന്‍ ജിമ്മിയായും മമ്മൂട്ടി ഒരേ സമയം വരുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഇങ്ങനെയുള്ള രംഗങ്ങളില്‍ ടിനി ടോമിനെ മമ്മൂട്ടി ആക്കി മാറ്റിയതിനെ പറ്റി പറയുകയാണ് ചിത്രത്തിന്റെ ക്യാമറമാനായിരുന്ന ഉത്പല്‍ വി. നായനാര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പട്ടണത്തില്‍ ഭൂതത്തെ പറ്റി സംസാരിച്ചത്.
‘മമ്മൂക്ക ബൈക്ക് ഓടിക്കും. പുറകില്‍ ടിനി ടോം ഇരിക്കും. ടിനി കഴുത്തില്‍ ഒരു ബ്ലൂ മാസ്‌ക് വെക്കും. ഇത് കട്ട് ചെയ്തിട്ട് പിന്നെ ബ്ലൂ മാറ്റില്‍ മമ്മൂക്കയുടെ തല എടുക്കണം. അത് ടിനിയുടെ ബോഡിയില്‍ ഫിറ്റ് ചെയ്യണം. അത് നമ്മുടെ പണിയല്ല, സി.ജിക്കാര്‍ ചെയ്യേണ്ടതാണ്. പക്ഷെ ഇതെല്ലാം കറക്ടായി നമ്മള്‍ എടുത്ത് കൊടുക്കണം. കറക്ട് മാര്‍ക്ക് ഉണ്ടാവും. റിസ്‌ക് ആണ്.
അന്ന് ടിനി ടോം ആര്‍ട്ടിസ്റ്റായിട്ടില്ല. സ്‌റ്റേജ് പ്രോഗ്രാമല്ലാതെ ടിനിക്ക് വേറെ റേഞ്ചൊന്നുമില്ല. ഏകദേശം മമ്മൂക്കയുടെ ഫിഗര്‍ തന്നെയാണ്. കറക്ട് ഫിഗര്‍ തന്നെ വേണമെന്നില്ല. ഏകദേശം കിട്ടിയാല്‍ മതി.
കുതിരപ്പുറത്ത് കിടന്ന് പോകുന്ന സീനിലൊക്കെ മമ്മൂക്കയുടെ തല എടുക്കണം. ഇത് ചെയ്യാന്‍ ആര്‍ട്ടിസ്റ്റിന് താത്പര്യം ഉണ്ടാവണം. അതില്‍ മമ്മൂക്ക കറക്ടാണ്. അദ്ദേഹം നല്ല മനസുള്ള ആളാണ്. ഇന്റര്‍വ്യു ആയതുകൊണ്ട് പറയുന്നതല്ല.
കഥ പറയുമ്പോള്‍ തന്നെ മമ്മൂക്ക അതില്‍ ഇന്‍വോള്‍വ്ഡ് ആവും. കഥ പറയുമ്പോള്‍ ഇല്ലാതിരുന്ന പുതിയ ഐറ്റം വരുമ്പോഴാണ് മമ്മൂക്ക ദേഷ്യപ്പെടുന്നത്,’ ഉത്പല്‍ പറഞ്ഞു.
Content Highlight: camera man uthpal v nayanar about mammootty and ee pattanathil bhootham