| Saturday, 25th February 2023, 11:54 pm

'ശരത്കുമാര്‍ ശരിക്കും ബസിന്റെ കമ്പി പിടിച്ചു വളച്ചു, ആ രംഗത്തില്‍ ഒരു ക്യാമറ ട്രിക്കുമില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശരത്കുമാറിനെ നായകനാക്കി മനോജ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാമുണ്ഡി. തമിഴ് നാട്ടില്‍ ശരത് കുമാറിന്റെ താരമൂല്യം വലിയ തോതില്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഈ ചിത്രം വഹിച്ചത്. സിനിമയില്‍ ശരത് കുമാറിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മലയാളി ക്യാമറാമാനായ ഉത്പല്‍ വി. നായനാര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ചാമുണ്ഡി എന്ന ചിത്രത്തെ പറ്റി സംസാരിച്ചത്.

‘ആദ്യമായി ക്യാമറ വെച്ച തമിഴ് സൂപ്പര്‍ സ്റ്റാര്‍ ശരത്കുമാറാണ്. രാജ കാളിയമ്മന്‍ മൂവീസിന്റെ പടമാണ്. അവരുടെ നിരവധി സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. 10 കൊല്ലം അസിസ്റ്റന്റ് ക്യാമറാനായി വര്‍ക്ക് ചെയ്തിട്ട് ഇന്റിപെന്‍ഡന്റായി ആദ്യത്ത വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് പനിയായിരുന്നു. അന്ന് സംവിധായകനെക്കാള്‍ ഉത്തരവാദിത്തം ക്യാമറമാനാണെന്ന് എനിക്ക് പറയാന്‍ പറ്റും.

ശരത്കുമാറിന്റെ നിരവധി സിനിമകളില്‍ ഞാന്‍ അസിസ്റ്റന്റ് ക്യാമറമാനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. തമിഴില്‍ ആര്‍ട്ടിസ്റ്റുകള്‍ അധികം ഇടപെടലുകള്‍ നടത്താറില്ല. അത്രയും ബഹുമാനമുണ്ട്. അതാണ് തമിഴ് സംസ്‌കാരം. ശരത്കുമാറുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്. അദ്ദേഹത്തിനൊപ്പം നിരവധി പടങ്ങള്‍ ചെയ്തിട്ടുണ്ട്. നല്ല പിന്തുണയുണ്ട്. മസില്‍ പിടിച്ച് അപ്പുറത്ത് ഇരിക്കില്ല. എന്തെങ്കിലും ഉണ്ടായാല്‍ തമാശ രൂപേണ പോവും. ഒരുകാലത്ത് വാടാപോടാ ലെവലായിരുന്നു. ശരത്കുമാര്‍ ആദ്യം പ്രൊഡ്യൂസറായിരുന്നു. ഒന്നുരണ്ട് പടമെടുത്ത് പൊട്ടി. അതുകഴിഞ്ഞാണ് അഭിനയം തുടങ്ങിയത്.

ശരത്കുമാറിന്റെ ചാമുണ്ഡി എന്ന ചിത്രത്തിന്റെ ക്യാമറ ഞാനായിരുന്നു. 60 ദിവസം ഷൂട്ടുണ്ടായിരുന്നു. ശരത്കുമാര്‍ നല്ല ആര്‍ട്ടിസ്റ്റാണ്. ബോഡി ഒക്കെ നന്നായി മെയ്‌ന്റെയ്ന്‍ ചെയ്യും. കനകയാണ് അതില്‍ ഹീറോയിന്‍. തമിഴ്‌നാട്ടില്‍ 150 ദിവസമാണ് ആ പടം ഓടിയത്.

ചാമുണ്ഡിയില്‍ ശരത്കുമാറിന്റെ ഒരു രംഗമുണ്ട്. ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് മുകളിലത്തെ കമ്പി ദേഷ്യം പിടിച്ച് വലിക്കുന്നുണ്ട്. അത് പുള്ളി തന്നെ പിടിച്ച് വലിച്ചതാണ്. ക്യാമറ ട്രിക്കൊന്നുമല്ല. അദ്ദേഹം നന്നായി ബോഡി മെയ്‌ന്റെയ്ന്‍ ചെയ്യും. അതിന് മുമ്പ് സൂര്യ എന്ന അദ്ദേഹത്തിന്റെ പടവും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതും ഹിറ്റായി അതിന് ശേഷം ശരത്കുമാറിന്റെ ലെവലേ മാറിപ്പോയി,’ ഉത്പല്‍ വി. നായനാര്‍ പറഞ്ഞു.

Content Highlight: camera man uthpal about sarath kumar

We use cookies to give you the best possible experience. Learn more