സൗദിയില്‍ സൗന്ദര്യ മത്സരത്തില്‍ നിന്ന് 40ല്‍ അധികം ഒട്ടകങ്ങളെ പുറത്താക്കി; പ്രധാന കാരണം ബോട്ടോക്സ്
World News
സൗദിയില്‍ സൗന്ദര്യ മത്സരത്തില്‍ നിന്ന് 40ല്‍ അധികം ഒട്ടകങ്ങളെ പുറത്താക്കി; പ്രധാന കാരണം ബോട്ടോക്സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 2:27 pm

റിയാദ്: ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരമായ സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍അസീസ് കാമല്‍ ഫെസ്റ്റിവലില്‍ നിന്ന് കൂട്ടത്തോടെ ഒട്ടകങ്ങളെ അയോഗ്യരാക്കി അധികൃതര്‍. 40 ല്‍ അധികം ഒട്ടകങ്ങളെയാണ് മത്സരത്തില്‍ നിന്ന് പുറത്താക്കിയത്.

ബോട്ടോക്‌സ് കുത്തിവെയ്‌പ്പെടുത്ത ഒട്ടകങ്ങളെയാണ് വാര്‍ഷിക മത്സരത്തില്‍ നിന്ന് പുറത്താക്കിയത്. ഒട്ടകങ്ങളുടെ ചുണ്ടുകളില്‍ കൃത്രിമം കാണിച്ച ഉടമസ്ഥരില്‍ നിന്ന് ഇരട്ട പിഴയും ഈടാക്കിയിട്ടുണ്ട്.

മത്സരത്തില്‍ ഒന്നാമതെത്താന്‍ ഒട്ടകത്തിന്റെ കീഴ്ച്ചുണ്ട് വലിച്ചുനീട്ടുന്നത് ഫെസ്റ്റിവലില്‍ വിലക്കിയിട്ടുണ്ട്. ചുണ്ട് നീളമുള്ളതായി തോന്നിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ബോട്ടോക്സ് കുത്തിവെയ്പ്പ്, ഫേയ്സ് ലിഫ്റ്റ്സ്, കോള്ളെഗെന്‍ ഫില്ലേഴ്സ്, ശരീരം ആകാരവടിവോടെ തോന്നിപ്പിക്കാന്‍ ഒട്ടകങ്ങളുടെ ശരീരത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ദ്ധക രീതികള്‍ക്ക് വിധേയരായ ഡസന്‍ കണക്കിന് ഒട്ടകളെ ഈ വര്‍ഷത്തെ മത്സരത്തില്‍ നിന്നും സംഘാടകര്‍ പുറത്താക്കിയിരുന്നു.

ഡിസംബര്‍ 1 നാണ് ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ആറാം പതിപ്പ് റിയാദിലാണ് നടക്കുന്നത്. ഫെസ്റ്റിവലിന്റെ 19 വിഭാഗങ്ങളായി നടക്കുന്ന മത്സരങ്ങളില്‍ മൊത്തം 250,000 റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contnet Highlights: Camels get disqualified from beauty pageant in Saudi Arabia because of Botox. Full story here