ഹൈദരാബാദ്: ഉത്തര്‍പ്രദേശിന് പിന്നാലെ ഹൈദരാബാദിലും ‘പേരുമാറ്റം’ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നോട് ചിലര്‍ ചോദിച്ചു ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്നാക്കാന്‍ പറ്റുമോ എന്ന്. ഞാന്‍ പറഞ്ഞു എന്തുകൊണ്ട് പറ്റില്ല?’, യോഗി പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഫൈസാബാദിനെ അയോധ്യയാക്കിയത് പോലെ അലഹാബാദിനെ പ്രയാഗ് രാജാക്കിയത് പോലെ ഹൈദരാബാദിനെ ഭാഗ്യനഗറാക്കുമെന്നും യോഗി പറഞ്ഞു. ഹൈദരാബാദില്‍ റോഡ് ഷോയോടെയായിരുന്നു യോഗിയുടെ പ്രചരണം.
കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും സംസ്ഥാനത്ത് പ്രചരണത്തിനെത്തിയിരുന്നു.
ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഇതിനോടകം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. 2016 ല്‍ 146 സീറ്റില്‍ 99 സീറ്റില്‍ ടി.ആര്‍.എസും 44 സീറ്റില്‍ സഖ്യകക്ഷിയായ എ.ഐ.എം.ഐ.എമ്മും വിജയിച്ചിരുന്നു. ഇത്തവണ ടി.ആര്‍.എസും എ.ഐ.എം.ഐ.എമ്മും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
146 സീറ്റിലും ബി.ജെ.പിയും മത്സരിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Came here to turn Hyderabad into ‘Bhagyanagar’, says UP CM Yogi Adityanath