ദല്‍ഹി: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലെ വിവരങ്ങളും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ തന്റെ ട്വിറ്ററിലെ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2007ലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരളമടക്കം ആറു സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെട്ടിട്ടുള്ളത്. ജിഹാദി പ്രസ്ഥാനങ്ങളോടും റിക്രൂട്ടമെന്‍ുകളോടുമുള്ള പ്രതികരണം സംബന്ധിച്ച വിവരങ്ങളാണ് കേരളത്തില്‍ നിന്നും ശേഖരിച്ചിട്ടുള്ളത്.
“ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ധാരാളം അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്, അതുകൊണ്ട് ഇതാ ഇന്ത്യയിലെ ചില മുന്‍കാല പ്രോജക്ടുകള്‍…” എന്നു തുടങ്ങുന്ന ട്വീറ്റിലാണ് ക്രിസ്റ്റഫര്‍ വെയ്ല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പ്രധാനപ്പെട്ട രണ്ട് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനതാ ദളും(യു) തങ്ങളുടെ ഉപഭോക്താക്കളാണെന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രാദേശിക സംഘടനയായ എസ്.സി.എല്‍ ഇന്ത്യ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. മോദിയെ അധികാരത്തിലെത്തിച്ച 2014ലെ തെരഞ്ഞെടുപ്പടക്കം 4 തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുവേണ്ടി “വിജയകരമായി” കാംപെയിന്‍ നടത്തിയിട്ടുണ്ടെന്ന് എസ്.സി.എല്‍ ഇന്ത്യയുടെ വൈസ്പ്രസിഡന്റ് ഹിമാന്‍ശു ശര്‍മ തന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിലാണ് വ്യക്തമാക്കിയത്.
Related News:
Also Read: