കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നെന്ന് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍
Cambridge Analytica
കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നെന്ന് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 8:21 pm

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി സഹകരിച്ചിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ.യുടെ സാമൂഹമാധ്യമതന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ഗാന്ധി ധാരണയുണ്ടാക്കിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.


Also Read:  കുമ്പസാരിക്കാന്‍ പോകാന്‍ അവധി വേണമെന്ന് നിയമസഭയില്‍ പി.സി ജോര്‍ജ്ജ്; പാപങ്ങളേറ്റു പറയാന്‍ പി.സിയ്ക്ക് സാഹചര്യമൊരുക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍


 

ഇതിനുപിന്നാലെയാണ് ക്രിസ്റ്റഫര്‍ വെയ്‌ലിന്റെ വെളിപ്പെടുത്തല്‍. നേരത്തെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി കൈമാറുകയും ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇടപെട്ടതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഭാഗമായ ഇന്ത്യന്‍ കമ്പനിയുടെ സഹസ്ഥാപകനായിരുന്ന അവനീഷ് റായ് എന്നയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നത്.


Also Read:  കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച; വിശദീകരണവുമായി ബി.ജെ.പി ഐ.ടി സെല്‍ മേധാവി


 

ഇതിന് പിന്നാലെ കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. ഈ മാസം 31നകം ഇത് സംബന്ധിച്ച വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നോട്ടീസില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍ രംഗത്തെത്തിയത്.

Watch This Video: