ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ബിഗ് സിക്സ് ക്ലബ്ബുകളിൽ ഒന്നായ ചെൽസിക്ക് വീണ്ടും തിരിച്ചടികൾ സംഭവിക്കുകയാണ്. പ്രീമിയർ ലീഗിൽ തുടരെ നേരിട്ട തിരിച്ചടികളിൽ നിന്നും ക്ലബ്ബ് പതിയെ കരകയറുകയും, ചാമ്പ്യൻസ് ലീഗിൽ അവിശ്വസനീയമായ രീതിയിൽ തിരിച്ച് വരികയും ചെയ്തെങ്കിലും വീണ്ടും ക്ലബ്ബിന് ഒട്ടും ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്.
ബുണ്ടസ് ലിഗ ക്ലബ്ബായ ബയേർ ലെവർകുസനിൽ ലോണിൽ കളിക്കുന്ന ചെൽസി താരം കാലും ഹുഡ്സൻ ഒഡോണി ചെൽസി വിടുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
ജർമൻ ലീഗിൽ നന്നായി തുടങ്ങാൻ താരത്തിന് സാധിച്ചെങ്കിലും ടീമിൽ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാൻ ഒഡോണിക്കായില്ല.
മൊത്തം 20കളികളിൽ 1067 മിനിട്ട് ജർമൻ ക്ലബ്ബിനായി കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റുമാണ് ക്ലബ്ബിനായി സ്വന്തമാക്കിയത്.
ക്ലബ്ബിനായി തിളങ്ങാൻ കഴിയാത്തതിനാൽ തന്നെ ചെൽസിയിലെക്ക് ഉടൻ മടങ്ങുന്ന ക്ലബ്ബിൽ 2024വരെ കരാറുള്ള താരം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഫിച്ചാജെസാണ് ഒഡോണി ക്ലബ്ബ് വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്‌ക്വാഡ് ഡെപ്ത്ത് ശക്തിപ്പെടുത്തിയതോടെയാണ് ഒഡോണി ക്ലബ്ബ് വിടുന്നതിനെ ചെൽസിയും അനുകൂലിക്കുന്നത്.