| Saturday, 14th July 2018, 5:13 pm

'ഞാന്‍ അങ്ങനെ പറയരുതായിരുന്നു'; മല്യയെ മിടുക്കനെന്ന് വിളിച്ചത് അബദ്ധമായിപ്പോയെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: വിജയ് മല്യയെ സമര്‍ത്ഥനെന്ന് വിളിച്ചത് അബദ്ധം പറ്റിയതാണെന്ന് കേന്ദ്രമന്ത്രി ജുവാല്‍ ഒറാം. മല്യയുടെ പേര് അറിയാതെ വായില്‍ വന്നുപോയതാണെന്നും മറ്റാരുടെയങ്കിലും പേരായിരുന്നു താന്‍ ഉപയോഗിക്കേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശീയ ആദിവാസി സംരംഭക യോഗത്തില്‍ സംസാരിക്കവേയായിരുന്നു മല്യയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മന്ത്രിയുടെ പരാമര്‍ശം. മല്യ മിടുക്കനാണെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവര്‍ ബാങ്ക് ലോണുകളെടുത്ത് വിജയകരമായി സംരംഭകരായി മാറണമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ALSO READ: തിരൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടിനു തീയിട്ടു; 16 കാരിക്ക് പൊള്ളലേറ്റു

“നിങ്ങളെല്ലാം വിജയ് മല്യയെ വിമര്‍ശിക്കുകയാണ്. എന്നാല്‍ അയാള്‍ സമര്‍ത്ഥനായ ഒരാളാണ്. മിടുക്കരും ബുദ്ധിശാലികളുമായ ചിലരെ അയാള്‍ ജോലിക്കെടുത്തു. ബാങ്കുകളും രാഷ്ട്രീയക്കാരും സര്‍ക്കാരുമായി ചില ഇടപാടുകളില്‍ ഏര്‍പ്പെട്ടു. അവരെ വിലയ്ക്കു വാങ്ങിച്ചു.സമര്‍ത്ഥരാവുന്നതില്‍ നിന്നും ആരാണ് നിങ്ങളെ തടയുന്നത്? ആദിവാസികള്‍ വ്യവസ്ഥിതിയെ സ്വാധീനിക്കേണ്ടതില്ലെന്ന് ആരാണ് പറഞ്ഞത്? നിങ്ങള്‍ക്കും ബാങ്കുകളെ സ്വാധീനിക്കാമല്ലോ.” ഒറാം പറയുന്നു.

2016 ലാണ് കോടിക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത് മദ്യ വ്യാപാരിയായ വിജയ് മല്യ രാജ്യം വിട്ടത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more