ന്യൂദല്‍ഹി: രാജ്യം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് സുപ്രീം കോടതി ചീഫ് ദീപക് ജസ്റ്റീസ് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസ്. എന്നാല്‍ വിഷയത്തില്‍ രാജ്യസഭാ അധ്യക്ഷനായ വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസമാണ് ഇംപീച്ച്‌മെന്റ് സംബന്ധിച്ച പ്രമേയം രാജ്യസഭയില്‍ ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്ന് ഉത്തരവിട്ടത്.
ഈ നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ഇംപീച്ചമെന്റ് സംബന്ധിച്ച വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കയാണ്.
ഇംപീച്ച്‌മെന്റ് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഫുള്‍കോര്‍ട്ട് വിളിക്കണമന്ന നിര്‍ദ്ദേശവുമായി ജസ്റ്റീസുമാരായ രഞ്ജന്‍ ഗോഗോയ് , മദന്‍.ബി.ലോകൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കയാണ്. സുപ്രീം കോടതിയുടെയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും ഭാവി സുരക്ഷിതമാക്കാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ജസ്റ്റിസുമാരുടെ പ്രധാന ആവശ്യം.
രണ്ട് വാചകങ്ങള്‍ മാത്രമടങ്ങുന്ന കത്താണ് ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ കോടതി മുന്‍കെ എടുക്കണമെന്നും കത്തില്‍ പറയുന്നു. സുപ്രീം കോടതിയുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിഷയങ്ങള്‍ പരിഹരിക്കണമെന്നും ജഡ്ജിമാരായ മദന്‍ ലോകൂറും, രഞ്ജന്‍ ഗോഗോയും കത്തിലൂടെ പറയുന്നു.
എന്നാല്‍ കത്തിന് ഇതേവരെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര മറുപടി നല്‍കിയിട്ടില്ല. ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യം നേരത്തേയും ഉന്നയിച്ചെന്നും ജഡ്ജിമാര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാ അധ്യക്ഷനായ എം.വെങ്കയ്യ നായിഡുവാണ് പ്രമേയം തള്ളാന്‍ നിര്‍ദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് അധ്യക്ഷന്‍ പറഞ്ഞത്. നോട്ടീസ് സംബന്ധിച്ച് എം.പിമാര്‍ സഭയ്ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ട ലംഘനമാണന്നും നായിഡു പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.