| Monday, 10th June 2024, 9:22 pm

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എട്ട് വര്‍ഷത്തിന് ശേഷം യു.ഡി.എസ്.എഫിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരിച്ചുപിടിച്ച് എം.എസ്.എഫ്- കെ.എസ്.എയു സഖ്യം. എട്ട് വര്‍ഷത്തിന് ശേഷനാണ് യു.ഡി.എസ്.എഫ് സഖ്യം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലേക്കും വിജയിക്കുന്നത്.

കെ.എസ്.യുവില്‍ നിന്നുള്ള പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ ഫാത്തിമ ചെയര്‍പേഴ്‌സണായും എം.എസ്.എഫില്‍ നിന്നുള്ള മലപ്പുറം പുറമണ്ണൂര്‍ മജ്‌ലിസ് കോളേജിലെ വിദ്യാര്‍ത്ഥി സഫ്‌വാന്‍ ജനറല്‍ സെക്രട്ടറിയായും വിജയിച്ചു.

വൈസ്‌ചെയര്‍പേഴ്‌സണ്‍മാരായി ഫാറൂഖ് കോളേജില്‍ നിന്നുള്ള അര്‍ഷാദ് പി.കെ, സ്വാമിവിവേകാനന്ദ സെന്റര്‍ ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷനിലെ ഷബ്‌ന കെ.ടിയും വിജയിച്ചു. കല്‍പറ്റ ഗവണ്‍മെന്റ് കോളേജിലെ അശ്വിന്‍ നാഥ് കെ.പിയാണ് ജോയിന്റ് സെക്രട്ടറി.

എട്ട് വര്‍ഷത്തിന് ശേഷമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്.എഫ്.ഐക്ക് നഷ്ടമാകുന്നത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എസ്.എഫ് പ്രവര്‍ത്തര്‍ യൂണിവേഴ്‌സിറ്റി പരിസരത്ത് പ്രകടനം നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

CONTENT HIGHLIGHTS: Calicut University Union to UDSF after eight years

We use cookies to give you the best possible experience. Learn more