കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പുറത്തിറക്കിയ മാഗസിന്‍ വിവാദത്തില്‍. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്‌സ് യൂണിയന്റെ മേല്‍വിലാസത്തില്‍ ‘ പോസ്റ്റ് ട്രൂത്ത് ‘ എന്ന പേരില്‍ എഡിറ്റര്‍ എ.എം ശ്യാം മോഹനും മറ്റ് യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് പുറത്തിറക്കിയ മാഗസിനാണ് വിവാദമായത്.
പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്‌ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിക്കുന്ന കവിതകള്‍ മാഗസിനിലുണ്ടെന്നാണ് വിമര്‍ശനം. ഫോക്‌ലോര്‍ പഠനവിഭാഗം വിദ്യാര്‍ത്ഥി ആദര്‍ശിന്റെ ‘മൂടുപടം’ എന്ന കവിതയാണ് വിവാദത്തിലായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കവിതക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇല്ല എന്ന് സഖാക്കള്‍ വിശ്വസിക്കുന്ന സ്വര്‍ഗത്തെ കുറിച്ച് കവിതയെഴുതുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കവിതയെഴുതാനാണ് എസ്.എഫ്.ഐ തയ്യാറാവേണ്ടതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ പറഞ്ഞു.
ഇസ്‌ലാമിക വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന കവിതയാണ് ഇതെന്നും ബുര്‍ഖയെ സൂചിപ്പിക്കുന്ന കവിത കടുത്ത മതവിരോധവും വിദ്വേഷവും ആഭാസ പരാമര്‍ശങ്ങളും നിറഞ്ഞതാണ് കവിതയെന്നുമാണ് വിമര്‍ശനം.