തേഞ്ഞിപ്പലം: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരി ഉപയോഗിക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കി കാലിക്കറ്റ് സര്‍വകലാശാല. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ് മൂലം നല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കുലര്‍ ഇറക്കിയത്.
യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. കോളെജുകള്‍ക്കും സര്‍വ്വകലാശാല ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ഇത് നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയിലെ ലഹരിവിരുദ്ധ കമ്മിറ്റിയുടെ യോഗത്തില്‍ വന്ന ശുപാര്‍ശകളിലാണ് ഇത് വ്യക്തമാക്കുന്നത്.
‘ലഹരി വസ്തുക്കളുടെ ഉപഭോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തിക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നു’ എന്ന സത്യവാങ് മൂലം എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഒപ്പിട്ടു വാങ്ങുന്നതിനുള്ള നിര്‍ദേശം സ്വീകരിക്കുക എന്നും ഉത്തരവില്‍ പറയുന്നു.
കാര്യങ്ങള്‍ വൈസ് ചാന്‍സലര്‍ വിശദമായി പരിശോധിച്ച ശേഷം 2020 മാര്‍ച്ച് 15ന് ചേരുന്ന ലഹരിവിരുദ്ധ കമ്മിറ്റിയുടെ യോഗത്തില്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് നടപ്പിലാക്കുമെന്നും ഉത്തരവില്‍ പറയുന്നു.