| Wednesday, 24th March 2021, 9:33 pm

ആര്‍.എസ്.എസിനെ സംഘിയെന്ന് വിളിച്ച് അപമാനിക്കരുത്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി അബ്ദുള്‍സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും തന്റെയും ചിന്തകള്‍ ഒരുപോലെയായതിനാലാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയും തിരൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ അബ്ദുള്‍സലാം. ബി.ജെ.പി യാതൊരുവിധ അഴിമതിയുമില്ലാത്ത പാര്‍ട്ടിയാണന്നും അദ്ദേഹം പറഞ്ഞു.

മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്കാരുടെ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍.എസ്.എസിനെ സംഘിയെന്ന് വിളിച്ച് ചീത്തയാക്കുകയാണ്. അവര്‍ എവിടെയാണ് കുഴപ്പം കാണിച്ചിരിക്കുന്നത്’, അബ്ദുള്‍സലാം ചോദിച്ചു.

യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് സലാം കാലിക്കറ്റ് വി.സിയായത്. 2019 ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

അബ്ദുള്‍ സലാം വി.സിയായിരുന്ന കാലത്താണ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നത്. വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം അധ്യാപക, സര്‍വീസ് സംഘടനകളും വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി രംഗത്തെത്തി.

സലാം വി.സിയായ കാലത്ത് ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടത്തിയ സംഭവം വന്‍ വിവാദമായിരുന്നു.

ഇക്കാലയളവില്‍ നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Calicut University Former VC RSS Sanghi

We use cookies to give you the best possible experience. Learn more