Advertisement
Daily News
കോളജ് മാഗസിനുകളില്‍ ദേശീയ നേതാക്കളെ ആക്ഷേപിക്കരുതെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 10, 03:03 pm
Thursday, 10th July 2014, 8:33 pm

 

[] കോഴിക്കോട്: കോളജ് മാഗസിനുകളില്‍ ദേശീയ നേതാക്കളെ ആക്ഷേപിക്കരുതെന്ന് ഉത്തരവിട്ട് കാലിക്കറ്റ് സര്‍വ്വകലാശാല സര്‍ക്കുലര്‍. യൂണിവേഴ്‌സിറ്റിയുടെ പരിധിയില്‍ വരുന്ന കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ വരുന്ന തൃശൂരിലെ ശ്രീകൃഷ്ണ കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചത് വിവാദമായ സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റിയുടെ പുതിയ നിര്‍ദേശം.

ദേശീയ നേതാക്കന്മാരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലേഖനങ്ങളോ ചിത്രങ്ങളോ കാര്‍ട്ടൂണുകളോ മാഗസിനില്‍ ഉണ്ടായിരിക്കില്ലെന്ന് എഡിറ്റര്‍ പ്രിന്‍സിപ്പലിന് സത്യവാങ്മൂലം നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അതേസമയം, വിഷയം യൂണിവേഴ്‌സിറ്റിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ഉത്തരവ് നിലനില്‍ക്കില്ലെന്നും എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചു.