കാലിക്കറ്റ് പ്രസ്‌ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കണ്ടത് ഇങ്ങനെ
Education
കാലിക്കറ്റ് പ്രസ്‌ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കണ്ടത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2020, 4:05 pm

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലായ് 22 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍ സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തന രംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ(ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെക്‌നിക്കല്‍ റൈറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ഡോക്യുമെന്ററി (നിര്‍മ്മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്‌മേക്കര്‍, ഇന്‍ഡിസൈന്‍, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നല്‍കും.

തിയറി ക്ലാസുകള്‍ക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രായം 2020 ജൂണ്‍ ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300/-രൂപ. അപേക്ഷാഫോം പ്രസ്സ് ക്ലബില്‍ നേരിട്ട് ഫീസടച്ച് വാങ്ങാം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ (www.icjcalicut.com) നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈനായും, ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാഫീസ് 300/-രൂപ ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ (NEFT)ആയോ, ഗൂഗിള്‍ പേ വഴിയോ അടക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഫോണ്‍ : 9447777710, 04952727869, 2721860
ഇമെയില്‍: icjcalicut@gmail.com

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ