സ്വത്തിന് വേണ്ടി അമ്മയെ കൊന്നു; ഒരു വര്‍ഷത്തിന് ശേഷം കാശ് ചോദിച്ച കൂട്ടാളിയെയും; കോഴിക്കോട് മുക്കത്തെ ഇരട്ടകൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ
Kerala News
സ്വത്തിന് വേണ്ടി അമ്മയെ കൊന്നു; ഒരു വര്‍ഷത്തിന് ശേഷം കാശ് ചോദിച്ച കൂട്ടാളിയെയും; കോഴിക്കോട് മുക്കത്തെ ഇരട്ടകൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th January 2020, 8:46 am

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലക്കേസിന് പിന്നാലെ കോഴിക്കോട് മുക്കത്ത് ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് രണ്ട് വര്‍ഷം പഴക്കമുള്ള ഇരട്ട കൊലപാതകം.

സ്വത്ത് കൂടുതല്‍ തരാത്തതിനെ തുടര്‍ന്ന് അമ്മയെയും ഇതിന് സഹായിച്ച കൂട്ടുകാരനെയും കൊന്ന കേസില്‍ മുക്കം വെസ്റ്റ് മണാശേരി സൗപര്‍ണികയില്‍ പി.വി. ബിര്‍ജുവിനെ (53)യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

നിലവില്‍ ഇയാള്‍ ജോര്‍ജുകുട്ടി എന്ന പേരില്‍ തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് താമസിച്ചിരുന്നത്. ഇയാളെ വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. നേരത്തെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ജൂണ്‍ – ആഗസ്റ്റ് മാസങ്ങളിലാണ് ചാലിയം കടപ്പുറം, മുക്കം കാരശ്ശേരി എന്നിവിടങ്ങളില്‍നിന്നും മുറിച്ചു മാറ്റിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടന്ന വിവിധ ടെസ്റ്റുകളില്‍ മരിച്ചത് മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മായിലിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ഇസ്മായിലിന്റെ വിരലടയാളവും ഡി.എന്‍.എ പരിശോധനയിലും മൃതദേഹം ഇസ്മായിലിന്റെത് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

2016 മാര്‍ച്ചിലാണ് ബിര്‍ജുവും ഇസ്മായിലും ചേര്‍ന്ന് ബിര്‍ജുവിന്റെ അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയതി. കൊലപാതകത്തില്‍ സഹായിച്ചതിന് 2 ലക്ഷം രൂപയായിരുന്നു ഇസ്മായിലിന് വാഗ്ദാനം ചെയതത്.

എന്നാല്‍, സംഭവം നടന്നു ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയിരുന്നില്ല. പിന്നീട് ബിര്‍ജുവിന്റെ വീട് വിറ്റെന്നും ഇതിന് 10 ലക്ഷം രൂപ അഡ്വാന്‍സ് ലഭിച്ചെന്നും മനസിലാക്കിയ ഇസ്മായില്‍ ബിര്‍ജുവിനെ നിരന്തരം വിളിക്കുകയും കൊലപാതകം പുറത്തുപറയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് 2016 ജൂണ്‍ 18നു രാത്രി വീട്ടിലെത്തിയാല്‍ പണം നല്‍കാമെന്നു ബിര്‍ജു ഉറപ്പുനല്‍കി. ഭാര്യയെയും മകളെയും ബന്ധുവീട്ടിലേക്ക് അയച്ചു. രാത്രി വീട്ടിലെത്തിയ ഇസ്മായിലിന് അമിത അളവില്‍ മദ്യം നല്‍കകയും. ബോധരഹിതനായ ഇയാളെ കട്ടിലില്‍ കിടക്കുമ്പോള്‍ കയര്‍ ഉപയോഗിച്ചു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി. വിവിധ ചാക്കുകളില്‍ കെട്ടി പുഴയിലും കുമാരനെല്ലൂര്‍ എസ്റ്റേറ്റ് ഗേറ്റിലെ റോഡരികിലും തള്ളുകയായിരുന്നു.

DoolNews Video