കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് ജയം. 15 വര്‍ഷമായുള്ള യൂണിയന്‍ ഭരണമാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മ നിലനിര്‍ത്തിയത്.
34 വോട്ടിന് എസ്.എഫ്.ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യയെ പരാജയപ്പെടുത്തി ഇന്‍ഡിപെന്‍ഡന്‍സിന്റെ അമീന്‍ അബ്ദുള്ള വിജയിച്ചു. ഇന്‍ഡിപെന്‍ഡന്‍സിനെതിരെ എസ്.എഫ്.ഐ മാത്രമായിരുന്നു ഇവിടെ മത്സര രംഗത്തുണ്ടായത്.
ഇന്‍ഡിപെന്‍ഡന്‍സും എസ്.എഫ്.ഐയും കടുത്ത മത്സരം കാഴ്ച വെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 15 വര്‍ഷമായി മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് സ്ഥാനാര്‍ത്ഥികളാണ്.
സമൂഹമാധ്യമങ്ങളുടെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണമാണ് ഇരുകൂട്ടരും ഈ വര്‍ഷം നടത്തിയത്. സ്ത്രീ ശാക്തീകരണത്തെ മുന്‍നിര്‍ത്തി എസ്.എഫ്.ഐ നടത്തിയ പ്രചരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ കേന്ദ്രീകരിച്ചുള്ള “ലെറ്റ് ലദീദ ലീഡ്” എന്ന ക്യാമ്പയില്‍ സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്തതും എസ്.എഫ്.ഐക്ക് വിജയസാധ്യതകള്‍ നല്‍കിയിരുന്നു.
ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ ചെയര്‍പേഴ്സണും ജനറല്‍ ക്യാപ്റ്റനും ഉള്‍പ്പെടെ അഞ്ചുപേരും വനിതകളായിരുന്നു. 2005ലാണ് അവസാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐ ജയിച്ചത്
1. ചെയര്‍പേഴ്സണ്‍ എസ്.എഫ്.ഐ (871) ഇന്‍ഡീസ് (905) ലീഡ് 34
2. വൈസ് ചെയര്‍പേഴ്സണ്‍ ജനറല്‍ എസ്.എഫ്.ഐ (814) ഇന്‍ഡീസ് (960) ലീഡ് 146
3 ലേഡീസ് എസ്.എഫ്.ഐ (766) ഇന്‍ഡീസ് (1008) ലീഡ് 242
4. ജോയന്റ് സെക്രട്ടറി എസ്.എഫ്.ഐ (833) ഇന്‍ഡീസ് (870) ലീഡ് 37
5. ഫൈന്‍ ആര്‍ട്സ് (816) ഇന്‍ഡീസ് (952) 133
7. ജനറല്‍ ക്യാപ്റ്റന്‍ എസ്.എഫ്.ഐ (819) ഇന്‍ഡീസ് (956) ലീഡ് 137
8. യു.യു.സി എസ്.എഫ്.ഐ (606) ഇന്‍ഡീസ് (641) ലീഡ് 35