കോഴിക്കോട്-മലപ്പുറം അതിര്‍ത്തി പൊലീസ് കല്ലിട്ട് അടച്ചു
Kerala News
കോഴിക്കോട്-മലപ്പുറം അതിര്‍ത്തി പൊലീസ് കല്ലിട്ട് അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th April 2020, 3:28 pm

കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിര്‍ത്തി പൊലീസ് കല്ലിട്ട് അടച്ചു. ജനം അതിര്‍ത്തി കടക്കുന്നത് പതിവായതോടെയാണ് പൊലീസ് അതിര്‍ത്തി അടച്ചത്.

കോഴിക്കോടും മലപ്പുറവും കൊവിഡ് 19 റെഡ്‌സോണില്‍പ്പെട്ട ജില്ലകളാണ്. മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത്. വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്.

കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് റോഡുകള്‍ അടച്ചത്. മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്. പ്രദേശത്തെ പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മതിയായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്‌പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ മൊത്തമായി റെഡ്‌സോണ്‍ ആണ്. ആ സാഹചര്യത്തില്‍ ആ നാല് ജില്ലകളിലും ഏതെങ്കിലും പ്രദേശത്ത് നിയന്ത്രണങ്ങള്‍ക്ക് ഒഴിവുണ്ടാകില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: