കോഴിക്കോട്: യൂണിയൻ ഉദ്‌ഘാടനത്തിന് ‘ബാബരി’ എന്ന് പേര് നൽകി കോഴിക്കോട് ലോ കോളേജ്.
ലോ കോളേജ് 2023 – 24 യൂണിയന്റെ ഉദ്ഘാടന വേദിയിലാണ് ‘ബാബരി, മറവികൾക്കെതിരെ സമരമാകുക’ എന്ന് ആലേഖനം ചെയ്ത ബാനർ പ്രത്യക്ഷപ്പെട്ടത്.
അന്തരിച്ച ചെക് നോവലിസ്റ്റ് മിലൻ കുന്ദേരയുടെ ‘മറവികൾക്കെതിരെ ഓർമകളുടെ സമരമാണ് രാഷ്ട്രീയം’ എന്ന വാക്കുകളിൽ നിന്ന് കടമെടുത്തതാണ് ബാബറിക്കൊപ്പമുള്ള ടാഗ്‌ലൈൻ.
ജനാധിപത്യം വർഗീയതയുടെ രചചക്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന ദിവസമാണ് 1992 ഡിസംബർ ആറ് എന്നും 31 വർഷങ്ങൾക്കിപ്പുറം രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ വർഗീയ വിളവെടുപ്പിന്റെ മൂന്ന് പതിറ്റാണ്ടിനെ മറന്നു കളയാനാവുകയില്ലെന്നും യൂണിയൻ ചെയർപേഴ്സൺ ഹരി ഫേസ്ബുക്കിൽ കുറിച്ചു.
മതേതര ഇന്ത്യ സവർണ ഭാരതത്തിലേക്ക് മാറ്റം വാങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇനിയെത്ര വർഗീയ ക്ഷേത്രങ്ങളെ കൂടി രാജ്യം സ്വീകരിക്കേണ്ടി വരുമെന്നും ഹരി കൂട്ടിച്ചേർത്തു.
പ്രമുഖ മാധ്യമപ്രവർത്തകനും ടെലിഗ്രാഫ് എഡിറ്റർ ഇൻ ലാർജുമായ ആർ. രാജഗോപാൽ മുഖ്യാതിഥിയായ ചടങ്ങ് കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ ഉദ്ഘാടനം ചെയ്തു.
Content Highlight: Calicut Govt. Law College names Union inauguration program as Babri