Advertisement
Sports News
ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലത്തിന് തകര്‍പ്പന്‍ വിജയം; തുടക്കം പിഴച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 03, 01:56 pm
Tuesday, 3rd September 2024, 7:26 pm

കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍നെതിരെ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്ലം ഗ്ലോബ്സ്റ്റാര്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

അരുണ്‍ കെ യുടെ മികച്ച പ്രകടനത്തിലായിരുന്നു ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 37 പന്തില്‍ നിന്നും 38 റണ്‍സാണ് താരം നേടിയത്. മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ ആറ് റണ്‍സ് നേടിയാണ് പുറത്തായത്.

മധ്യനിരയില്‍ നിന്ന് സല്‍മാന്‍ നിസാര്‍ 18 റണ്‍സും ലോവര്‍ ഓര്‍ഡറില്‍ അഭിജിത്ത് പ്രവീണ്‍ 20 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ടീമിലെ ആറ് പേരാക്കാണ് രണ്ടക്കം കാണാതെ പുറത്തായത്. അഭിജിത്ത് വി നാല് റണ്‍സും എസ്. ശിവരാജ് ഏഴ് റണ്‍സും നേടി പുറത്താകാതെ നിന്നു.

കൊല്ലം സെയിലേഴ്‌സിനുവേണ്ടി കെ.എം. ആസിഫ് മൂന്നു വിക്കറ്റും എന്‍.പി. ബാസില്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബിജു നാരായണന്‍ ഒരു വിക്കറ്റും നേടി.

കൊല്ലത്തിന് വേണ്ടി പുറത്താക്കാതെ ഓപ്പണര്‍ അഭിഷേക് ജെ. നായര്‍ 47 പന്തില്‍ നിന്ന് നാല് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഓപ്പണര്‍ അരുണ്‍ പൗലോസ് 10 റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 19 റണ്‍സിനും കൂടാരം കയറി.

പിന്നീട് വത്സല്‍ ഗോവിന്ദ് 16 റണ്‍സ് നേടി അഭിഷേകിന് കൂട്ടുനിന്നപ്പോള്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 16.4 ഓവറില്‍ ആണ് കൊല്ലം കാലിക്കറ്റിനെ പരാജയപ്പെടുത്തിയത്.

 

Content Highlight: Calicut Globstars Lose In First Match In KCL