കഴിഞ്ഞ ദിവസം നടന്ന കേരള സൂപ്പര്‍ ലീഗിന്റെ ആദ്യ സെമി ഫൈനലില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കാലിക്കറ്റ് എഫ്.സി. തിരുവനന്തപുരം കെമ്പന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. തകര്‍പ്പന്‍ പ്രകടനത്തില്‍ സീസണിലെ ആദ്യ ഫൈനലിസ്റ്റ് ആവാനും ടീമിന് സാധിച്ചു.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പുറകില്‍ നിന്ന കാലിക്കറ്റ് 60ാം മിനിട്ടില്‍ സബ്ബായി എത്തിയ കെന്നഡിയുടെ ഗോളില്‍ സമനില പിടിക്കുകയായിരുന്നു. ബ്രിട്ടോയുടെ അസിസ്റ്റിലാണ് കെന്നഡി പന്ത് എതിരാളികളുടെ വലയിലാക്കിയത്. ശേഷം 73ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ഗനി നിഗവും കാലിക്കറ്റിന് വേണ്ടി ഗോള്‍ നേടി ലീഡ് സ്വന്തമാക്കി.
41ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ തിരുവനന്തപുരത്തിന് വേണ്ടി ഗോള്‍ നേടിയത് ഔട്ടെമറാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമിച്ചു കളക്കുകയായിരുന്നു കാലിക്കറ്റ്. ബാര്‍ഫോ, ബെല്‍ഫോട്ട്, റിയാസ് എന്നിവരുടെ സ്‌ട്രൈക്കിങ് മികവില്‍ പരാജയം രുചിക്കുകയായിരുന്നു കൊമ്പന്‍സ്.
നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും നാല് സമനിലയും ഒരു തോല്‍വിയുമടക്കം 22 പോയിന്റാണ് കാലിക്കറ്റിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂര്‍ വാറിയേഴ്‌സ് 10 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് നേടിയത്.
15 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഫോഴ്‌സാ കെച്ചിയും കണ്ണൂരും തമ്മിലുള്ള മത്സരത്തിലെ വിജയിയായിരിക്കും ഫൈനലില്‍ കാലിക്കറ്റിനോട് ഏറ്റുമുട്ടുക. നവംബര്‍ 10ന് വൈകിട്ട് 7.30നാണ് മത്സരം.
Content Highlight: Calicut F.C In Kerala Super League Final