| Monday, 28th September 2020, 6:34 pm

രോഗം ബാധിച്ച 918 പേരില്‍ 900 ഉം സമ്പര്‍ക്കം വഴി; കോഴിക്കോട് സ്ഥിതി രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 918 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ 900 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ഞായറാഴ്ചയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലായിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പൊതു പരിപാടികള്‍ക്ക് 5 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കൂ. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തില്‍ 50 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനിലാണ് സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് 4538 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 20 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നിലവില്‍ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ഉറവിടം അറിയാത്ത 249 പേരാണ് ഇന്ന് സംസ്ഥാനത്ത് ഉള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 36027 സാമ്പിള്‍ 24 മണിക്കൂറില്‍ പരിശോധിച്ചു. 3847 പേര്‍ രോഗമുക്തി നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Calicut Covid 19

We use cookies to give you the best possible experience. Learn more