| Wednesday, 10th August 2016, 9:12 pm

അര നൂറ്റാണ്ടു നീണ്ട ശബ്ദസഞ്ചാരത്തിന് വിട; കോഴിക്കോട് ആകാശവാണിയില്‍ നിന്നും ഇനി വാര്‍ത്തകളില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അര നൂറ്റാണ്ട് പിന്നിടുന്ന കോഴിക്കോട് ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താ വിഭാഗം അടച്ചുപൂട്ടുന്നു.

ഇതു സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. തിരുവനന്തപുരം നിലയത്തില്‍ നിന്നുമാത്രം വാര്‍ത്താപ്രക്ഷേപണം മതിയെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. ധനമന്ത്രാലയത്തിന്റെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

ഇക്കാര്യത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഒന്നും തന്നെ ആരും ചോദിച്ചിട്ടില്ലെന്ന് കോഴിക്കോട് ആകാശവാണി വാര്‍ത്താ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ വിജയ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ജനങ്ങളുടേയും രാഷ്ട്രീയക്കാരുടേയും ശക്തമായ ഇടപെടലുണ്ടായാല്‍ ചിലപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചേക്കാമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.

വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ പിന്നോക്ക ന്യൂനപക്ഷ മേഖലകളുള്‍പ്പെട്ട മലബാര്‍ പ്രദേശത്തെ ജനങ്ങളുടെ ശക്തമായ ആവശ്യം കണക്കിലെടുത്താണ് 50 വര്‍ഷം മുന്‍പ് 1966ല്‍ കോഴിക്കോട് നിലയത്തില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിക്കുന്നത്.

We use cookies to give you the best possible experience. Learn more