| Monday, 21st August 2017, 8:37 am

ഒരു പാസ്‌പോര്‍ട്ടിനായി കരിപ്പൂരില്‍ വിമാനം നിര്‍ത്തിയിട്ടത് ഒരുമണിക്കൂറിലേറെ: പാസ്‌പോര്‍ട്ട് ഉണ്ടാക്കിയ പുകില്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരിപ്പൂര്‍: ഒരു പാസ്‌പോര്‍ട്ട് തേടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം നിര്‍ത്തിയിട്ടത് ഒരു മണിക്കൂറിലേറെ. ഇന്നലെ രാവിലെയായിരുന്നു സംഭവം.

11.10ന് ഷാര്‍ജയിലേക്കു പോകേണ്ട വിമാനമാണ് ഒരുപാസ്‌പോര്‍ട്ട് കാരണം ഒരുമണിക്കൂറിലേറെ വൈകിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ട തലശേരി സ്വദേശിയായ യുവതിയുടെ പാസ്‌പോര്‍ട്ട് വിമാനത്തില്‍വെച്ച് കാണാതായതാണ് സംഭവങ്ങളുടെ തുടക്കം.

എമിഗ്രേഷന്‍, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയശേഷമാണ് പാസ്‌പോര്‍ട്ട് കാണാനില്ലെന്നറിയുന്നത്. ഇതോടെ തിരച്ചില്‍ തുടങ്ങി.


Must Read: മോദിയുടെ വികസനമെന്ന അവകാശവാദത്തോടെ റഷ്യന്‍ തെരുവിന്റെ ചിത്രം: പൊളിച്ച് കയ്യില്‍ കൊടുത്ത് സോഷ്യല്‍ മീഡിയ


യാത്രക്കാരെ പുറത്തിറക്കി വിമാനത്തിലും ലഗേജിലും പരിശോധന നടത്തി. ഒരു മണിക്കൂറിലേറെ തിരഞ്ഞിട്ടും പാസ്‌പോര്‍ട്ട് കിട്ടാതായതോടെ യുവതിയെ പുറത്ത് നിര്‍ത്തി 12.15ന് വിമാനം ഷാര്‍ജയിലേക്കു പുറപ്പെട്ടു.

പിന്നീട് യുവതിയുടെ ഹാന്‍ഡ്ബാഗില്‍ നിന്നും പാസ്‌പോര്‍ട്ട് ലഭിച്ചെങ്കിലും നടപടികളുടെ ഭാഗമായി വിമാനം ഷാര്‍ജയില്‍ എത്തുന്നതുവരെ യാത്രക്കാരിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. പിന്നീട് എമിഗ്രേഷന്‍ റദ്ദാക്കി ഇവരെ നാട്ടിലേക്കയച്ചു.

We use cookies to give you the best possible experience. Learn more