| Friday, 16th April 2021, 4:47 pm

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല്. തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്ക് ഇളവ് അനുവദിച്ചു.

ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രമെ നടത്താവൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണത്തിനുണ്ടാവും.

രോഗവ്യാപനം വിശകലനം ചെയ്ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളുടെ വിവരം കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

\

Content Highlight: Calicut 144 On Containment Zone Covid Second Wave

Latest Stories

We use cookies to give you the best possible experience. Learn more