ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
national news
ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th November 2020, 5:23 pm

കൊല്‍ക്കത്ത: ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.
നേരത്തെ ഒഡീഷ സര്‍ക്കാരും ഈ വര്‍ഷത്തെ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് അറിയിച്ചിരുന്നു.

കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശൈത്യകാലമായതുകൊണ്ടു തന്നെ കൊവിഡിന്റെ വ്യാപനം രൂക്ഷമാകാന്‍ സാധ്യയുണ്ടെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്നും ഒഡീഷ സര്‍ക്കാര്‍ നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Calcutta HC bans sale and use of firecrackers during Diwali