| Friday, 5th June 2015, 3:44 pm

ആണ്‍ ശരീരത്തില്‍ നിന്നും മോചനം നേടിയ ഒരു പെണ്ണിന്റെ കഥ: ഇത് കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ പോകുന്നു. ജീവിതം ആസ്വദിക്കാന്‍ പോകുന്നു. എനിക്കു മറച്ചുവെക്കാന്‍ ഒന്നുമില്ല. ഞാന്‍ സ്വതന്ത്രയായ വ്യക്തിയാണ്, സ്വതന്ത്രയായ ആത്മാവാണ്. ഇതുവരെ എനിക്കു ഷര്‍ട്ടുകള്‍ തരിക്കേണ്ടിവന്നു. തലമറിയ്‌ക്കേണ്ടി വന്നു. കാരണം പാപ്പരാസികള്‍ എന്റെ നഖങ്ങള്‍  പോളിഷ് ചെയ്തിട്ടുണ്ടോ എന്നും മര്‌റും നോക്കുമെന്ന് ഭയന്ന്. ഇപ്പോള്‍ എല്ലാം മാറി.



| ഫേസ് ടു ഫേസ് | കെയ്റ്റ്‌ലിന്‍ ജെന്നര്‍ |


കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥയാണ്വാനിറ്റി ഫെയറിന്റെ ജൂലൈ ലക്കത്തിലെ കവര്‍ സ്റ്റോറി. മൂന്നുമാസത്തെ സമയമെടുത്താണ് വാനിറ്റി ഫെയര്‍ എഡിറ്റര്‍ ബസ് ബിസിഞ്ചര്‍ ഇതു തയ്യാറാക്കിയിരിക്കുന്നത്.

ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ എന്ന പുരുഷനില്‍ നിന്നും കെയ്റ്റ്‌ലിന്‍ എന്ന സ്ത്രീയായി സ്വയം പ്രഖ്യാപിക്കുന്നയാളെയാണ് നമ്മള്‍ കവര്‍ സ്റ്റോറിയില്‍ കാണുന്നത്. കെയ്റ്റ്‌ലിന്റെ ഫോട്ടോയടങ്ങിയ വാനിറ്റി കവര്‍ പേജ് ഇതിനകം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

ജീവിതത്തില്‍ വര്‍ഷങ്ങളായി തന്നെ പിന്തുര്‍ന്നുകൊണ്ടിരിക്കുന്ന “വികാരവേദന”യ്ക്ക് ഒടുക്കം കെയ്റ്റ്‌ലിന്‍ എന്ന പേരിലൂടെ ഒരു മോചനം നേടിയിരിക്കുകയാണ് ജെന്നര്‍. കെയ്റ്റ്‌ലിനായി മാറിയതിനെക്കുറിച്ചും തന്റെ മാറ്റം ആളുകള്‍ എങ്ങനെ നോക്കിക്കാണുമെന്നതിനെക്കുറിച്ചും വാനിറ്റി ഫെയര്‍ എഡിറ്ററോട് ജെന്നര്‍ സംസാരിക്കുന്നു…

ബസ് ബിസിഞ്ചര്‍: നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ആദ്യത്തെ കാര്യം എന്താണ്?

കെയ്റ്റ്‌ലിന്‍ ജെന്നര്‍: ഞാന്‍ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ പോകുന്നു. ജീവിതം ആസ്വദിക്കാന്‍ പോകുന്നു. എനിക്കു മറച്ചുവെക്കാന്‍ ഒന്നുമില്ല. ഞാന്‍ സ്വതന്ത്രയായ വ്യക്തിയാണ്, സ്വതന്ത്രയായ ആത്മാവാണ്. ഇതുവരെ എനിക്കു ഷര്‍ട്ടുകള്‍ തരിക്കേണ്ടിവന്നു. തലമറിയ്‌ക്കേണ്ടി വന്നു. കാരണം പാപ്പരാസികള്‍ എന്റെ നഖങ്ങള്‍  പോളിഷ് ചെയ്തിട്ടുണ്ടോ എന്നും മര്‌റും നോക്കുമെന്ന് ഭയന്ന്. ഇപ്പോള്‍ എല്ലാം മാറി.


എല്ലായ്‌പ്പോഴും ആശയക്കുഴപ്പമായിരുന്നു, എല്ലായ്‌പ്പോഴും എനിക്ക് ഒരു വശം പുരുഷ വസ്ത്രം മറുവശം സ്ത്രീ വസ്ത്രവും ധരിച്ചു നടക്കേണ്ടിവന്നു. ഇപ്പോള്‍ ഞാനെല്ലാം വൃത്തിയാക്കി. പുരുഷ വസ്ത്രം വലിച്ചെറിഞ്ഞു.


ബിസിഞ്ചര്‍: ഒരു മോചനം നേടിയതുപോലെ അല്ലേ.

ജെന്നര്‍: രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍, സ്വയം, സ്വന്തം താല്‍പര്യപ്രകാരം വസ്ത്രം ധരിച്ചു ഒരു സാധാരണക്കാരനെപ്പോലെ പുറത്തുപോകാന്‍ കഴിയുന്നു. അതൊരു മനോഹരമായ അനുഭവമാണ്. എനിക്കിതു വരെ അതിനു കഴിഞ്ഞിരുന്നില്ല. എല്ലായ്‌പ്പോഴും ആശയക്കുഴപ്പമായിരുന്നു, എല്ലായ്‌പ്പോഴും എനിക്ക് ഒരു വശം പുരുഷ വസ്ത്രം മറുവശം സ്ത്രീ വസ്ത്രവും ധരിച്ചു നടക്കേണ്ടിവന്നു. ഇപ്പോള്‍ ഞാനെല്ലാം വൃത്തിയാക്കി. പുരുഷ വസ്ത്രം വലിച്ചെറിഞ്ഞു.

എന്തുകൊണ്ടാണ് ആളുകള്‍ ഇതിനകം ബ്രൂസിനേക്കാള്‍ കെയ്റ്റ്‌ലിനെ ഇഷ്ടപ്പെട്ടത്.

ജെന്നര്‍: എന്റെ മകന്‍ ബര്‍ട്ട് എന്നോട് ഒരുതവണ പറഞ്ഞിട്ടുണ്ട്, “നിങ്ങളോട് സത്യസന്ധത പുലര്‍ത്തുക, എനിക്കു തോന്നുന്നത് ബ്രൂസിനേക്കാള്‍ കെയ്റ്റ്‌ലിനാണ് മികച്ച വ്യക്തിത്വമെന്നാണ്.”. അവന്‍ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി. കാരണം ബ്രൂസിന് എല്ലായ്‌പ്പോഴും കള്ളം പറയേണ്ടി വന്നു. ആ കള്ളത്തിനുമേല്‍ ജീവിക്കേണ്ടിവന്നു, എല്ലാദിവസവും, രാവിലെ മുതല്‍ രാത്രി വരെ ഒരു രഹസ്യം അയാള്‍ക്കൊപ്പമുണ്ടായി. കെയ്റ്റ്‌ലിന് രഹസ്യങ്ങളൊന്നും ഇല്ല. എന്റെ അമ്മ, ഇതുവരെ കെയ്റ്റ്‌ലിനെ കണ്ടിട്ടില്ല. ഞങ്ങള്‍  ഫോണില്‍ സംസാരിച്ചിരുന്നു. അവര്‍ വരുന്നുണ്ട്.

ബിസിഞ്ചര്‍: എപ്പോഴാണ് അവര്‍ വരുന്നത്?

ജെന്നര്‍: ഒന്നൊന്നര ആഴ്ചയ്ക്കുള്ളില്‍. അമ്മയേയും സഹോദരിയേയും ഇവിടെ എത്തിക്കാന്‍ വിമാനം അയക്കുന്നുണ്ട്. കാരണം അമ്മയ്ക്ക് 89 വയസായി. വിമാനക്കമ്പനികള്‍ വഴി വരാനാവില്ല. എങ്കിലും അവര്‍ വരും.

ബിസിഞ്ചര്‍: നിങ്ങള്‍ വിമാനം അയക്കുന്നുണ്ടോ?

ജെന്നര്‍: തീര്‍ച്ചയായും.

ബിസിഞ്ചര്‍: നിങ്ങള്‍ സാമ്പത്തികശേഷി കുറഞ്ഞ താരമാണല്ലോ, നിങ്ങള്‍ക്ക്…

ജെന്നര്‍: അതെ. പക്ഷെ എന്റെ അമ്മയ്ക്കുവേണ്ടി ഞാന്‍ വിമാനം അയക്കും.

കെയ്റ്റ്‌ലിനെക്കുറിച്ച് അമ്മ എന്തുകരുതുമെന്നാണ് കരുതുന്നത്?

ജെന്നര്‍: 89 കാരിയായ എന്റെ അമ്മ തുറന്ന മനസുള്ള വ്യക്തിത്വമാണ്. അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. മിക്കയാളുകളെയും പോലെ നേരില്‍ കാണാന്‍ പോകുന്നുവെന്ന പ്രതീക്ഷയില്‍ നിന്നുണ്ടാകുന്ന വികാരണങ്ങളാണതെല്ലാം. കണ്ടു കഴിഞ്ഞാല്‍, അഞ്ചു മിനിറ്റ് ഒപ്പം ചിലവഴിച്ചു കഴിഞ്ഞാല്‍, അവര്‍ പോകും. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ടുപോകുകയും ചെയ്യും. എനിക്കു തോന്നുന്നത് അമ്മയുടെ കാര്യവും അങ്ങനെ തന്നെയായിരിക്കും. പ്രത്യേകിച്ച് കെയ്റ്റ്‌ലിന്‍ വിമാനം അയക്കുകയും അവരെ ഇവിടെ കൊണ്ടുവരികയും ചെയ്യുമ്പോള്‍.

ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. പലകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. എനിക്കു തോന്നുന്നു ബ്രൂസിനേക്കാള്‍ കെയ്റ്റ്‌ലിനായാണ് എനിക്ക് അമ്മയോട് കുറേക്കൂടി നന്നായി പെരുമാറാനാവുന്നത്. കാരണം ഇത്രയും വര്‍ഷം എന്റെ ഉള്ളില്‍ ഒരു ഭയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അമ്മ സംസാരം അവസാനിപ്പിച്ച് എന്നോട് ഗുഡ് ബെ, കെയ്റ്റ്‌ലിന്‍ എന്നു പറഞ്ഞു. അതു വളരെ രസകരവും മനോഹരവുമായി തോന്നി.

അടുത്തപേജില്‍ തുടരുന്നു


അവരെ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ കത്തുകളും ഞാന്‍ വായിച്ചിട്ടുണ്ട്. പലതിനും മറുപടി എഴുതിയിട്ടുമുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു ട്രാന്‍സ് വുമണ്‍ എനിക്കു കത്തെഴുതിയിരുന്നു. അവര്‍ക്ക് പറയാന്‍ രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. കത്തിന്റെ അവസാനം അവര്‍ അവരുടെ ടെലിഫോണ്‍ നമ്പര്‍വെച്ചിരുന്നു. അതുകൊണ്ട് ഞാനവരെ വിളിച്ചു.




ബിസിഞ്ചര്‍:  കഴിഞ്ഞമാസത്തെ ഡെയ്ന്‍ സോയര്‍ സ്‌പെഷലിനോടുള്ള (സ്ത്രീയാണെന്നു തുറന്നു പറഞ്ഞ അഭിമുഖം) ആളുകളുടെ പ്രതികരണം എന്തായിരുന്നു?

ജെന്നര്‍: അത്ഭുതപ്പെടുത്തുന്നതായിരുന്നു പ്രതികരണങ്ങള്‍. ഡെയ്ന്‍സ് സ്‌പെഷലിന്റെ നിര്‍മാതാവായ മാര്‍ക്ക് പറഞ്ഞു, “റീസ് വിതര്‍സ്പൂണുമായി രാവിലെ പ്രഭാതം ഭക്ഷണം കഴിച്ചിരുന്നു. അവര്‍ക്ക് നിങ്ങളെക്കുറിച്ചു പറയാനേ നേരമുണ്ടായിരുന്നുള്ളൂ. നിങ്ങളെ നേരില്‍ കാണമെന്നതാണഅ അവരുടെ പ്രധാന ആവശ്യം.” ബ്രൂസിനെ അവര്‍ കാണാനാഗ്രഹിച്ചിരുന്നില്ല. പക്ഷെ കെയ്റ്റ്‌ലിനെ കാണാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ അങ്ങനെയാണ്. ഞാനതു മനസിലാക്കി കഴിഞ്ഞു.

സത്യത്തില്‍ ഡെയ്ന്‍ സോയര്‍ ലേഖനത്തിനുശേഷം എല്ലാദിവസവും മെയ്ല്‍ബോക്‌സ് നോക്കുകയെന്നത് നല്ലൊരു അനുഭവമായിരുന്നു… കാരണം ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും ഇത്തരം ആളുകളുടെ എഴുത്തുകള്‍ എന്നെത്തേടിയെത്തി. നിരവധി ട്രാന്‍സ്‌വുമണ്‍ അവരുടെ കഥകള്‍ എനിക്കെഴുതി. ഡെയ്ന്‍ ലേഖനം അവരെ എത്ര സന്തോഷിപ്പിച്ചെന്നും എഴുത്തില്‍ കുറിച്ചു. ട്രാന്‍സ് അല്ലാത്തവരും, ഗെയിം കാണുകയും ഇപ്പോള്‍ ഇതു കാണുകയും ചെയ്ത മറ്റുള്ളവരും എന്നെക്കുറിച്ച് അഭിമാനിക്കുന്നുവെന്നെഴുതി.

അവരെ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ കത്തുകളും ഞാന്‍ വായിച്ചിട്ടുണ്ട്. പലതിനും മറുപടി എഴുതിയിട്ടുമുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു ട്രാന്‍സ് വുമണ്‍ എനിക്കു കത്തെഴുതിയിരുന്നു. അവര്‍ക്ക് പറയാന്‍ രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. കത്തിന്റെ അവസാനം അവര്‍ അവരുടെ ടെലിഫോണ്‍ നമ്പര്‍വെച്ചിരുന്നു. അതുകൊണ്ട് ഞാനവരെ വിളിച്ചു.

വിളിച്ചപ്പോള്‍ അവര്‍ക്ക് വളരെ അത്ഭുതമായി. ഞാനവരെ വിളിച്ചതു എനിക്കുവേണ്ടിയാണ്ട്. കാരണം ഞാന്‍ അവരുടെ കൂട്ടത്തിലെത്തിയ പുതിയ ആളാണ്.

ബിസിഞ്ചര്‍: കെയ്റ്റ്‌ലിനായി നിങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ടല്ലോ.

ജെന്നര്‍: ബ്രൂസ് ഒരിക്കലും അവരെ വിളിക്കില്ലായിരുന്നു. എന്തായാലും കെയ്റ്റ്‌ലിന്‍ വിളിച്ചു.


ഇവിടെ ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന സ്ത്രീയെയാണ് ഞാന്‍ പരിചയപ്പെട്ടത്. അവര്‍ ഒരു ഓപ്പറേറ്റിങ് റൂമില്‍ ജോലി ചെയ്യുകയാണ്. 15 വര്‍ഷം മുമ്പാണ് ലിംഗപരിവര്‍ത്തനം നടത്തിയത്. മികച്ച രീതിയില്‍ ജീവിച്ചുപോകുന്നു. ഈ നിലയിലേക്കെത്താന്‍ തീര്‍ച്ചയായും അവരും കുറേ ദുരിതം അനുഭവിച്ചിട്ടുണ്ട്. ആ കഥകള്‍ അറിയാന്‍ എനിക്കു താല്‍പര്യമുണ്ടായിരുന്നു. എനിക്ക് അതിനുള്ള അവസരം ലഭിച്ചപ്പോള്‍ അതു ഉപയോഗിച്ചു. അതിനു ഞാനവരുമായി ഫോണില്‍ സംസാരിച്ചു.


ബിസിഞ്ചര്‍: ബ്രൂസ് അതിനു വിലനല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.

ജെന്നര്‍: അതു ശരിയാണ്. എനിക്കു തോന്നുന്നത് ആളുകളെക്കുറിച്ച് ഞാന്‍ പഠിക്കേണ്ടതുണ്ട് എന്നാണ്. ഇവിടെ ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന സ്ത്രീയെയാണ് ഞാന്‍ പരിചയപ്പെട്ടത്. അവര്‍ ഒരു ഓപ്പറേറ്റിങ് റൂമില്‍ ജോലി ചെയ്യുകയാണ്. 15 വര്‍ഷം മുമ്പാണ് ലിംഗപരിവര്‍ത്തനം നടത്തിയത്. മികച്ച രീതിയില്‍ ജീവിച്ചുപോകുന്നു. ഈ നിലയിലേക്കെത്താന്‍ തീര്‍ച്ചയായും അവരും കുറേ ദുരിതം അനുഭവിച്ചിട്ടുണ്ട്. ആ കഥകള്‍ അറിയാന്‍ എനിക്കു താല്‍പര്യമുണ്ടായിരുന്നു. എനിക്ക് അതിനുള്ള അവസരം ലഭിച്ചപ്പോള്‍ അതു ഉപയോഗിച്ചു. അതിനു ഞാനവരുമായി ഫോണില്‍ സംസാരിച്ചു.

സംസാരം എത്രനേരം നീണ്ടു?

ജെന്നര്‍: 45 മിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു. എനിക്കു തോന്നുന്നത് എന്റെ കോളാണ് അവരെ ഉണര്‍ത്തിയതെന്നാണ്. കിഴക്കന്‍ തീരുമായതിനാല്‍ മൂന്നു മണിക്കൂറിന്റെ വ്യത്യാസമുണ്ട്. ഞാന്‍ വിളിക്കുമ്പോള്‍ അവര്‍ ഉറങ്ങുകയായിരിക്കണം. ഞാന്‍ അവരെ വിളിച്ചുണര്‍ത്തി. കത്തു കിട്ടിയെന്നു പറഞ്ഞു. നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. 45 മിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു. വളരെ നല്ല അനുഭവമായിരുന്നു അത്.

ബിസിഞ്ചര്‍: പേടിയുണ്ടോ, എന്താണ് സംഭവിക്കുകയെന്നറിയാഞ്ഞിട്ട്?

ജെന്നര്‍: ഇല്ല. ഞാന്‍ അത്ഭുതത്തോടെ നോക്കുകയാണ്.


ഓരോ വര്‍ഷം കഴിയുമ്പോഴും എന്റെ പുരുഷത്വം തെളിയിക്കാന്‍ എനിക്കു കഠിനമായി പരിശ്രമിക്കേണ്ടി വന്നു. എന്റെ ഹൈ സ്‌കൂള്‍ ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. മറ്റുചില കാര്യങ്ങളില്‍ ലോകത്തിനു മാതൃകയാകാനാണ് ഞാന്‍ ശ്രമിച്ചത്. അവിടെനിന്നും ലോകത്തിലേക്കു കടക്കാന്‍ എനിക്കു ലഭിച്ച അവസരമാണിത്.



ബിസിഞ്ചര്‍: നിങ്ങള്‍ ഫോട്ടോയില്‍ വളരെ സുന്ദരിയായിരിക്കുന്നു.

ജെന്നര്‍: ഇത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു ദിവസങ്ങളുടെ ഫലമാണ്. പുറത്തുവന്ന ചിത്രം മികച്ച ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ആളുകള്‍ അതു കാണുമ്പോള്‍ എന്തായിരിക്കും പ്രതികണം എന്നോര്‍ത്ത് ഞാന്‍ ഭയന്നിരുന്നു. ഒരു പുരുഷന്‍ പെണ്‍വേഷം കെട്ടിയതായി തോന്നാല്‍ പാടില്ല. സ്ത്രീയായി തന്നെ തോന്നണം. അതില്‍ വിജയിച്ചു. വാനിറ്റി ഫെയറില്‍ വന്ന ചിത്രങ്ങളും ലേഖനങ്ങളും ഒക്കെ കാണുമ്പോള്‍ എന്നെക്കുറിച്ച് മനസിലാക്കുമ്പോള്‍ ആളുകള്‍ തീര്‍ച്ചയായും പറയും എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ല എന്ന്?

പഴയ തലമുറ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് കരുതുന്നത്?

അവര്‍ തീര്‍ച്ചയായും എന്നില്‍ സന്തുഷ്ടരായിരിക്കും. ജീവിതം വളരെ സങ്കീര്‍ണമാണെന്ന് അവരെല്ലാം മനസിലാക്കിയിരിക്കും. 1976ല്‍  (സ്വര്‍ണമെഡല്‍ നേടിയത്) ആ നേട്ടംകൊയ്തത് ഞാനായിരുന്നു. എന്റെ നേട്ടത്തില്‍ എനിക്ക് തികഞ്ഞ അഭിമാനവുമുണ്ട്. അതിനു ഞാന്‍ ഒരിക്കലും ക്ഷമ പറയില്ല. അത് വെറും ബ്രൂസ് ആയിരുന്നില്ല. അന്ന് ഞാന്‍ എട്ടും പൊട്ടും തിരിയാത്ത കുട്ടിയായിരുന്നു. ലിംഗാസ്ഥിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ജീവിതത്തില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ കായികരംഗത്ത് ഞാന്‍ അകപ്പെടുമ്പോള്‍ മറ്റേതൊരു കുട്ടിയെക്കാളും ശക്തമായി ഞാനതിനുവേണ്ടി പ്രവര്‍ത്തിക്കാറുണ്ട്. കാരണം എനിക്കതു അത്യാവശ്യമായിരുന്നു. എങ്ങോട്ടാണ് ഞാന്‍ പോയിരിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.

ഓരോ വര്‍ഷം കഴിയുമ്പോഴും എന്റെ പുരുഷത്വം തെളിയിക്കാന്‍ എനിക്കു കഠിനമായി പരിശ്രമിക്കേണ്ടി വന്നു. എന്റെ ഹൈ സ്‌കൂള്‍ ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. മറ്റുചില കാര്യങ്ങളില്‍ ലോകത്തിനു മാതൃകയാകാനാണ് ഞാന്‍ ശ്രമിച്ചത്. അവിടെനിന്നും ലോകത്തിലേക്കു കടക്കാന്‍ എനിക്കു ലഭിച്ച അവസരമാണിത്.

അത് എന്നെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. അതിനുവേണ്ടി വളരെയധികം സമയവും ഊര്‍ജവും ഞാന്‍ ചിലവഴിച്ചു. അതെന്റെ ഭാഗമായിരുന്നു. എന്റെ എല്ലാ ഭാഗവുമായിരുന്നു. അത് നിഷ്‌കളങ്കനായ കുട്ടിയില്‍ നിന്നും പുറത്തുകടക്കലായിരുന്നു. ട്രാന്‍സ്‌ജെന്റേര്‍ഡ് കുട്ടിയില്‍ നിന്നും പുറത്തുകടക്കലായിരുന്നു. ബ്രൂസില്‍ നിന്നും പുറത്തുവരലായിരുന്നു. ഇത്തരം എല്ലാ കാര്യങ്ങളും വികാരങ്ങളും ആണ് എന്നെ കഠിനാധ്വാനത്തിനു പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് മറ്റാരേക്കാളും നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ പ്രവര്‍ത്തിച്ചത്. അതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്.

We use cookies to give you the best possible experience. Learn more