| Thursday, 28th January 2021, 4:00 pm

ബ്രിട്ടീഷ് കമ്പനിക്ക് ഇന്ത്യ നല്‍കേണ്ടത് എട്ടായിരത്തി എഴുന്നൂറ്റി അറുപത്തിയഞ്ച് കോടി രൂപ; സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിന്റെ ആസ്തികള്‍ കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ കമ്പനി.

ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന കോര്‍പറേറ്റ് നികുതി കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി അനുകൂലമായതിന് പിന്നാലെയാണ് നീക്കം.

1.2 ബില്യണ്‍ ഡോളര്‍ ബ്രിട്ടീഷ് ഊര്‍ജ കമ്പനിയായ കൈണ്‍ എനര്‍ജിക്ക് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കണമെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കഴിഞ്ഞ മാസം വിധിച്ചിരുന്നു. ട്രൈബ്യൂണല്‍ വിധി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് കമ്പനി പറയുന്നത്.

ആദായ നികുതി വകുപ്പ് ബ്രീട്ടിഷ് കമ്പനിയുടെ ഇന്ത്യയിലെ ഉപകമ്പനിയുടെ പത്ത് ശതമാനം ഓഹരികള്‍ കണ്ടുകെട്ടിയതിനെതിരെയായിരുന്നു കേസ്. 2014 ലെ ഇന്ത്യ-യു.കെ ഉഭയകക്ഷി നിക്ഷേപ കരാര്‍ ഇന്ത്യ ലംഘിച്ചുവെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

582 പേജുള്ള വിധിന്യായത്തില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും വിധി അനുസരിക്കുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കം

അതേസമയം, എപ്പോഴാണ് സ്വത്ത് പിടിച്ചെടുക്കേണ്ടതെന്നോ പിടിച്ചെടുക്കുന്ന സ്വത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പോലുള്ളവ ഉള്‍പ്പെടുത്തുമോ എന്നും വ്യക്തമാക്കിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cairn Energy threatens to seize Indian government assets

We use cookies to give you the best possible experience. Learn more