| Tuesday, 10th June 2014, 4:00 pm

കെ.സ്.ഇ.ബി കോടികളുടെ നഷ്ടമുണ്ടാക്കിയതായി സി.എ.ജി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം കെ.എസ്.ഇ.ബി  കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. വൈദ്യുത ബോര്‍ഡ് 3785 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കടുത്ത വൈദ്യുതി ക്ഷാമം നേരിടുമ്പോഴും വൈദ്യുത ബോര്‍ഡ് വൈദ്യുതി വില്‍ക്കാനാടുള്ള കാരാറില്‍ ഏര്‍പ്പെട്ടെന്നും ഇതാണ് കോടികളുടെ നഷ്ടമുണ്ടാകാന്‍ കാരണമായതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

വില്‍ക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുറത്ത് നിന്നും വൈദ്യുതി വാങ്ങി വില്‍ക്കേണ്ട അവസ്ഥ വന്നതിനാല്‍ ഭീമമായ നഷ്ടം സംഭവിച്ചു എന്നാണ് കണ്ടെത്തല്‍. സ്വകാര്യ നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സാഹചര്യമുണ്ടായിരുന്നിട്ടും ചെയ്യാതിരുന്നതും കോടികളുടെ നഷ്ടത്തിനിടയാക്കിയെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more