| Tuesday, 8th August 2017, 1:28 pm

സൗരോര്‍ജ പാനല്‍ നിര്‍മ്മിച്ചതിലും കെട്ടിട നിര്‍മ്മാണത്തിലും വീഴ്ച വരുത്തി; ജേക്കബ് തോമസിനെതിരെ സി.എ.ജി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.എ.ജി റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ഡയറക്ടറേറ്റിലെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സി.എ.ജി ശരിവെച്ചു.

സൗരോര്‍ജ പാനല്‍ നിര്‍മ്മിച്ചതിലും കെട്ടിട നിര്‍മ്മാണത്തിലും വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. 1.93 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടം നശിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: സ്മൃതി ഇറാനിയെ വാഹനത്തില്‍ പിന്തുടര്‍ന്നവര്‍ക്കെതിരെ നടപടിയെടുത്തവര്‍ എന്തുകൊണ്ട് അതേകുറ്റം ചെയ്ത ബി.ജെ.പി നേതാവിന്റെ മകന് നേരെ കണ്ണടയ്ക്കുന്നു; ചോദ്യവുമായി മാധ്യമപ്രവര്‍ത്തക


മണ്ണ്- മണല്‍ ഖനനത്തിലും ചട്ടങ്ങള്‍ പാലിക്കാതെയും കെട്ടിട നിര്‍മ്മാണത്തില്‍ അനുമതി ഇല്ലാതെയുമാണ് പ്രവൃത്തികള്‍ തുടങ്ങിയത്. റോഡ് നിര്‍മ്മാണത്തില്‍ ടാര്‍ വാങ്ങിയതിലും വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഐ.എം.ജി ഡയറക്ടറാണ് ജേക്കബ് തോമസ്.

We use cookies to give you the best possible experience. Learn more