മന്ത്രിമാരൊക്കെ 'തിരക്കിലാണ്' ; മന്ത്രിമാര്‍ വരാത്തതിനെത്തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം നടത്താനാകാതെ പിരിഞ്ഞു
Kerala
മന്ത്രിമാരൊക്കെ 'തിരക്കിലാണ്' ; മന്ത്രിമാര്‍ വരാത്തതിനെത്തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം നടത്താനാകാതെ പിരിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2018, 7:08 pm

തിരുവനന്തപുരം: കോറം തികയാതെ വന്നതോടെ ഇന്ന് നിശ്ചയിച്ചിരുന്ന പ്രത്യേക മന്ത്രിസഭായോഗം നടത്താനാകാതെ പിരിഞ്ഞു. 19 മന്ത്രിമാരില്‍ ഇന്ന് നിശ്ചയിച്ചിരുന്ന മന്ത്രിസഭ യോഗത്തിന് എത്തിയത് വെറും ഏഴ് പേര്‍ മാത്രമാണ്. ഇതോടെയാണ് മന്ത്രിസഭാ യോഗം മാറ്റിവച്ചത്.

സി.പി.ഐ.എമ്മിന്റെ ആറ് മന്ത്രിമാരും ഒരു ഘടകക്ഷി മന്ത്രിയും മാത്രമാണ്‌ യോഗത്തിന് എത്തിച്ചേര്‍ന്നത്. സി.പി.ഐയുടെ മന്ത്രിമാരാരും യോഗത്തിന് എത്തിച്ചേര്‍ന്നില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് ഇവര്‍ മന്ത്രിസഭായോഗത്തില്‍ എത്തിച്ചേരാത്തെന്നാണ് സൂചന.

മന്ത്രിമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് യോഗം മാറ്റിവച്ചതോടെ വിവിധ ഓര്‍ഡിനസുകളുടെ കാലാവധി നീട്ടാന്‍ ശുപാര്‍ശ നല്‍കാനായില്ല.