| Wednesday, 3rd February 2021, 2:46 pm

ക്രിസ്ത്യന്‍ നാടാര്‍ സമുദായങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ; തെരഞ്ഞെടുപ്പിന് മുന്‍പ് നിർണായക തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ബുധാനാഴ്ച ചേര്‍ന്ന മന്ത്രി സഭയോഗത്തിലാണ് നിര്‍ണായക തീരുമാനം.

നിലവില്‍ ഹിന്ദു, SIUc വിഭാഗം നാടാര്‍ സമുദായത്തിന് മാത്രമായിരുന്നു സംവരണം ഉണ്ടായിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്ന എല്ലാ നാടാര്‍ വിഭാഗക്കാര്‍ക്കും ഇനി സംവരണം ലഭിക്കും.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് സര്‍ക്കാറിന്റെ നിര്‍ണായക തീരുമാനം.

മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങള്‍

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടി. സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്.

ശമ്പള പരിഷ്‌ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സെക്രട്ടറി തല സമിതിയെയും നിയോഗിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cabinet to include Christian Nadar communities in OBC; Decisive decision before the election

We use cookies to give you the best possible experience. Learn more