ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി ഇന്ന് സ്ഥാനമേറ്റ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ക്യാബിനറ്റ് മന്ത്രിമാരില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയായി കെ.റഹ്മാന്‍ ചുമതലയേറ്റു.
ദിന്‍ഷ ജെ.പട്ടേലിന് ഖനന വകുപ്പും അജയ് മാക്കന് ദാരിദ്ര്യ നിവാരണ വകുപ്പും പള്ളം രാജുവിന് മാനവ വിഭവ ശേഷി വകുപ്പും ലഭിച്ചു.
നിയമവകുപ്പ് അശ്വിന് റാവത്തിനും സാംസ്‌കാരികം ചന്ദ്രേഷ് കുമാരി കഠോചിനുമാണ്.[]
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ ചിരഞ്ജീവിക്ക് ടൂറിസവും മനീഷ് തിവാരിക്ക് വാര്‍ത്താ വിനിമയവുമാണ് ലഭിച്ചത്.
കേരളത്തില്‍ നിന്നുള്ള സഹ മന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ് തൊഴില്‍ വകുപ്പ് സഹമന്ത്രിയും ശശി തരൂര്‍ മാനവശേഷി വകുപ്പ് സഹമന്ത്രിയുമായി ചുമതലയേറ്റു.
മറ്റ് സഹമന്ത്രിമാരും അവരുടെ വകുപ്പുകളും ഇങ്ങനെയാണ്,
താരീഖ് അന്‍വര്‍ – ഭക്ഷ്യ-കൃഷി വകുപ്പ്
കെ.ജെ സൂര്യ പ്രകാശ് റെഡ്ഡി-റെയില്‍വേ
റാണി നരഹ്-ആദിവാസി ക്ഷേമവകുപ്പ്
ആദിര്‍ രഞ്ജന്‍ ചൗദരി- ആരോഗ്യം, കുടുംബ ക്ഷേമം
സത്യനാരായണ – റോഡ്
നിനോങ് എറിങ്- ന്യൂനപക്ഷ ക്ഷേമവകുപ്പ്
ദീപ ദാസ് മുന്‍ഷി- നഗര വികസനം
പൂരിക ബല്‍റാം നായിക്- സാമൂഹിക നീതി
കൃപാണി കിലി- വിവര സാങ്കേതിക വകുപ്പ്
ലാല്‍ ചന്ദ്- പ്രതിരോധം