| Thursday, 12th October 2017, 7:57 am

മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന; മലപ്പുറം കേന്ദ്രമാക്കി കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കാന്‍ ശ്രമമെന്നും കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്‌ലിം സംസ്ഥാനമായി മാറ്റാന്‍ ശ്രമം നടക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് എറണാകുളത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഗിരിരാജ് സിങ് മലപ്പുറത്തിനെതിരായ പരമാര്‍ശങ്ങള്‍ നടത്തിയത്.


Also Read: സംസാരിക്കുന്നയാളെയല്ല പണിയെടുക്കുന്ന പ്രധാനമന്ത്രിയെയാണ് രാജ്യത്തിനാവശ്യം: മായാവതി


മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. മലബാര്‍ കലാപത്തെ ജിഹാദ് എന്ന് വിശേഷിപ്പിച്ച മന്ത്രി 1921ലെ ജിഹാദിന്റെ 100ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു.

ഐ.എസിന്റെ തന്ത്രമായ ലവ് ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണെന്ന് പറഞ്ഞ ഗിരിരാജ് സിങ് മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണെന്നും തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണെന്നും പറഞ്ഞു.

തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണിപ്പോള്‍. ത്രിപുരയാണ് ഒന്നാമത്. മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമാണ്. കേരളത്തിലെ ജനാധിപത്യം ഏകാധിപതിയായ “കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.


Dont Miss: ‘എന്റെ ബംഗാളി സഹോദരന്മാരോട് ഒരപേക്ഷ’; പിണറായിയുടെ പാത പിന്തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഹിന്ദിയിലും ഇംഗ്ലീഷിലും പോസ്റ്റിട്ട് രമേശ് ചെന്നിത്തല


സ്വീകരണത്തില്‍ സംസാരിച്ച കുമ്മനം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പുനഃസംഘടനപ്പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തെരഞ്ഞെടുക്കണമെന്ന് സ്വീകരണമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിതെന്നും കേസിലുള്‍പ്പെട്ട നേതാക്കള്‍ ജനപ്രതിനിധിപദവികള്‍ രാജിവെക്കണമെന്നും പറഞ്ഞ കുമ്മനം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് നല്ലതാണെന്നും പക്ഷേ, ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്ക് അവകാശമില്ലെന്നും പറഞ്ഞു. സര്‍ക്കാര്‍ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more