| Monday, 12th May 2014, 10:44 am

മുല്ലപ്പെരിയാര്‍: അടിയന്തരയോഗം വിളിച്ചു, സര്‍വ്വകക്ഷി യോഗം ഇന്ന് വൈകീട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുണ്ടാവുന്ന പരിസ്ഥിതി ആഘാതം പഠിക്കാന്‍ അടിയന്തരയോഗം വിളിച്ചു. വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വത്തില്‍ രാവിലെ 10.30നാണ് യോഗം ചേരുക.

ജലനിരപ്പ് 142 അടി ഉയര്‍ത്തിയാല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് അടക്കമുള്ളവയ്ക്കുണ്ടാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് വൈകീട്ട് തിരുവന്തപുരത്ത് നടക്കും. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി  നല്‍കുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും.

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകൃതമാവുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലേക്കുള്ള കേരളത്തിന്റെ പ്രതിനിധിയുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാവും.

We use cookies to give you the best possible experience. Learn more