തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ രൂക്ഷമായ വിമര്‍ശനം.
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ പ്രസ്താവനകളെ തുടര്‍ന്നാണ് ജിജി തോംസണിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നത്. പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നു നിരീക്ഷിച്ച യോഗം അവ സര്‍ക്കാരിനെ വെട്ടിലാക്കുന്നവിധത്തിലുള്ളതായിരുന്നുവെന്നും പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഈ വിഷയത്തില്‍ ആദ്യമായി വിമര്‍ശനം ഉയര്‍ത്തിയത്. പാമോലിന്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നിരിക്കെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകരുടേ ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് ചെയ്തതെന്നും ജിജി തോംസണ്‍ വ്യക്തമാക്കി.
ഇന്നലെ കെ.കരുണാകരന്‍ മന്ത്രിസഭ പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്തത് തെറ്റായിരുന്നുവെന്ന് ജിജി തോംസണ്‍ പറഞ്ഞിരുന്നു. അന്നു തന്നെ താന്‍ അതിനെ എതിര്‍ത്തിരുന്നുവെന്നും രു ഉദ്യോഗസ്ഥനെന്ന നിലയില്‍ അംഗീകരിക്കേണ്ടി വന്നതാണെന്നും ഇതിനാണ് ഏറെകാലമായി താന്‍ പ്രതിയായതെന്നും ജിജി തോംസണ്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.