തിരുവനന്തപുരം: കേന്ദ്രനിര്‍ദ്ദേശം പിന്തുടര്ന്ന് സര്‍ക്കാര്‍ തലത്തില്‍ വാഹനങ്ങളുടെ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. കൂടാതെ മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ രജിസ്ട്രേഷന് നമ്പര്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍ 1, 2, 3 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പറുകള്‍.
അതേസമയം ആംബുലന്‍സ്, ഫയര്‍ സര്‍വ്വീസ്, പൊലീസ് തുടങ്ങിയ അടിയന്തിര സേവനത്തിനുള്ള വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. അടുത്തിടെയാണ് നിരത്തുകളിലെ വി.ഐ.പി സംസ്കാരം ഇല്ലാതാക്കാനായി ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
ലോകായുക്തയില്‍ സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കാനും തീരുമാനമുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം.
മന്ത്രിസഭായോഗത്തിലെടുത്ത മറ്റ് തീരുമാനങ്ങള്‍:
ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്
കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്, കുറ്റിപ്പുറം വ്യവസായ പാര്‍ക്, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാര്‍ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക് എന്നിവക്ക് ബാധകമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസന്‍സുകളും ക്ലിയറന്‍സുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ബോര്‍ഡിന്റെ ചെയര്മാന്. കിന്‍ഫ്ര, കെഎസ്ഐഡിസി എന്നിവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ജില്ലാ കലക്ടരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 15 അംഗങ്ങളുള്ളതാണ് ബോര്‍ഡ്.
ജസ്റ്റിസ് പി എ മുഹമ്മദ് കമീഷന് റ്റേംസ് ഓഫ് റെഫെറന്‍സ്
2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുമ്പില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് പി എ മുഹമ്മദ് കമീഷന്റെ പരാമര്‍ശ വിഷയങ്ങള്‍ തീരുമാനിച്ചു.
പുതിയ തസ്തികകള്‍
നിയമനങ്ങള്‍
ലോകായുക്തയില്‍ സ്പെഷല്‍ ഗവ. പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
മറ്റ് തീരുമാനങ്ങള്‍