| Thursday, 15th June 2017, 8:13 am

കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം ലുലു മാള്‍ കോഴിക്കോട്ടും; വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് മാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം കോഴിക്കോട്ടും ലുലു മാള്‍ വരുന്നു. റവന്യൂ വകുപ്പിന്റേയും നിയമ വകുപ്പിന്റേയും എതിര്‍പ്പുകള്‍ മറികടന്ന് മാളിനായി റവന്യൂ വകുപ്പിന്റെ ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാങ്കാവിനടുത്തെ 19 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് മാള്‍ വരുന്നത്.


Also Read: ”കേരളം പാകിസ്താനെങ്കില്‍ ബംഗാള്‍ അവര്‍ക്ക് ബംഗ്ലാദേശ്’; പശ്ചിമബംഗാളിനെ പശ്ചിമ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിച്ച് ജന്‍മഭൂമി; കേരളത്തിനു പിന്നാലെ ബംഗാളിനെതിരേയും സംഘപരിവാറിന്റെ ഹേറ്റ് ക്യാമ്പയിന്‍


ഈ 19 സെന്റ് ഭൂമിയ്ക്ക് പകരമായി നെല്ലിക്കോട് മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള 26.19 സെന്റ് സ്ഥലവും 204.46 ചതുരശ്ര മീറ്ററുള്ള കോണ്‍ക്രീറ്റ് കെട്ടിടവും മാള്‍ ഉടമകള്‍ സര്‍ക്കാറിന് വിട്ടുനല്‍കും. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് കൊച്ചിയിലെ ലുലു മാള്‍. തിരുവനന്തപുരത്തെ മാളിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ലുലു ഗ്രൂപ്പിന്റെ ഭൂമി ആവശ്യം നേരത്തേ പലതവണ നിയമ, റവന്യൂ വകുപ്പുകള്‍ എതിര്‍ത്തിരുന്നു. റവന്യൂ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്നായിരുന്നു വകുപ്പിന്റെ നിലപാട്. നിയമപരമായി കൈമാറ്റം നിലനില്‍ക്കില്ലെന്ന് ജഗ്പാല്‍സിങ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി നിയമവകുപ്പും എതിര്‍പ്പറിയിച്ചിരുന്നു.


Don”t Miss: കൊച്ചി മെട്രോ ഓടിക്കാന്‍ പൈലറ്റുമാരുണ്ട്; എന്നാല്‍ അവര്‍ മാത്രമാണോ മെട്രോ ട്രെയിനുകള്‍ ഓടിക്കുന്നത്? ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിനെ കുറിച്ച് കൂടുതല്‍ അറിയാം


തദ്ദേശവകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മന്ത്രിസഭ വീണ്ടും ഫയല്‍ പരിഗണിച്ചത്. നാല് മാസങ്ങളായി പലതവണ ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയില്‍ എത്തിയിരുന്നു. എന്നാല്‍ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. രണ്ട് മന്ത്രിമാരാണ് ഇതിനെ ശക്തമായി എതിര്‍ത്തതെന്നാണ് അറിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more