| Thursday, 11th December 2014, 11:11 am

രാജ്യത്ത് 25 സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് 500 മെഗാവാട്ട് വരുന്ന 25 സൗരോര്‍ജ്ജ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. 4,050 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍  മാറ്റി വെക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പുര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന പദ്ധതിയിന്‍ കീഴില്‍  മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് ഗ്രിഡ് കണക്റ്റഡ് സൗരോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കും.

സംസ്ഥാന സര്‍ക്കാറുകളുടെയും അവരുടെ ഏജന്‍സികളുമായും സഹകരിച്ചായിരിക്കും സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുക. പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പുമെല്ലാം സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും.

2014-15 വര്‍ഷത്തെ ബജറ്റില്‍ സാമ്പത്തികകാര്യ മന്ത്രി ഗുജറാത്ത്, തമിഴ്‌നാട്, ജമ്മു കശ്മീരിലെ ലഡാക്ക് എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കുന്നതിനായി 500 കോടി രൂപ മാറ്റി വെച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് യോഗ്യരായിരിക്കും.

We use cookies to give you the best possible experience. Learn more