| Wednesday, 18th January 2012, 4:13 pm

പാലക്കാട് കോച്ച് ഫാക്ടറിയ്ക്ക് 239 ഏക്കര്‍ സ്ഥലം അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറിക്ക് റയില്‍വേ ആവശ്യപ്പെട്ട 239 ഏക്കര്‍ സ്ഥലം കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിയില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകണം. ഇതിനുവേണ്ടിയിട്ടാണ്  വില കുറച്ച് ഭൂമി കൈമാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഒന്നാം ഘട്ട പദ്ധതിയില്‍ 27 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.    വയനാട് ജില്ലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ദേശസാല്‍കൃത ബാങ്കുകളോട് ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത ബജറ്റില്‍ 98.51 കോടി രൂപ വകയിരുത്താനും മൂന്നാം ഘട്ടത്തില്‍ കേന്ദ്ര സഹായത്തോടെ 505 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Malayalam News

We use cookies to give you the best possible experience. Learn more